അനുബന്ധ വാര്‍ത്തകള്‍
- മിഗ്-21 വിമാനം തകര്‍ന്ന് വീണ് എയര്‍ഫോഴ്സ് ക്യാപ്റ്റന്‍ മരണപ്പെട്ടു
- ലോറിക്ക് പിന്നില്‍ മിനിലോറി ഇടിച്ച് ഒരാള്‍ മരിച്ചു
- ടിപ്പറിനടിയില്‍ പെട്ട രണ്ട് സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് ദാരുണാന്ത്യം
- പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി: ശിവകാശിയില്‍ ആറുപേര്‍ മരിച്ചു
- കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേർ പൊള്ളലേറ്റ നിലയിൽ
കാര്‍ വാമനപുരം നദിയില്‍ മറിഞ്ഞു രണ്ട് പേര് മരിച്ചു
ചിറയിന്‍കീഴ്: വാമനപുരം നദിയില്‍ കാര്‍ മറിഞ്ഞു രണ്ട് പേര് മരിച്ചു. ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ മീന ഭരണി മഹോത്സവത്തില്‍ പങ്കെടുത്തു മടങ്ങവെയാണ് നിയന്ത്രണം വിട്ട കാര്‍ വാമനപുരം നദിയിലേക്ക് മറിഞ്ഞത്.
ചിറയിന്‍കീഴ് ആല്‍ത്തറമൂട് താഴെവീലാകാത്ത വീട്ടില്‍ തങ്കപ്പന് ചെട്ടിയാരുടെ മകന് മധു (51), പണ്ടകശാല കൊച്ചുവയലില്‍ വീട്ടില്‍ ജ്യോതിദത്ത് (53) എന്നിവരാണ് മരിച്ചത്. വാമനപുരം നദിയിലെ പുളിമൂട്ടില്‍ കടവിന് താഴെ കരുന്ത്വാ കടവിലേക്ക് പോകുന്ന റോഡില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.
നിയന്ത്രണം വിട്ട കാര്‍ വെള്ളത്തിലേക്ക് വീണപ്പോള്‍ വിവരം അറിഞ്ഞ നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് കാറിന്റെ ഗ്ളാസ് പൊട്ടിച്ചാണ് ഇവരെ പുറത്തെടുത്തത്. എങ്കിലും ജീവന് രക്ഷിക്കാനായില്ല.