1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Pala Vempalli

നായ കുറുക്കെ ചാടി: സ്‌കൂട്ടര്‍ മറിഞ്ഞു ഗര്‍ഭിണി മരിച്ചു

Accident
പാലാ: നായ കുറുക്കെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞു യാത്രക്കാരിയായ ഗര്‍ഭിണി മരിച്ചു. വെമ്പള്ളി കളത്തൂര്‍ കളപ്പുരയ്ക്കല്‍ ബിജുവിന്റെ ഭാര്യ റിന്‍സാമ്മ ജോണ്‍ (40) ആണ് ബിജുവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ അപകടത്തില്‍ പെട്ട് മരിച്ചത്.
 
കഴിഞ്ഞ ദിവസം രാവിലെ ഇവര്‍ നഴ്സായി ജോലി ചെയ്യുന്ന പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. പാലാ - പൂഞ്ഞാര്‍ ഹൈവേയില്‍ ചെര്‍പ്പുങ്കലിലായിരുന്നു അപകടം.  
അടുത്ത ലേഖനം
രാജ്യത്ത് പ്രതിദിന കൊവിഡ് കേസ് 40000 കടന്നു; ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്