ലോറിക്ക് പിന്നില്‍ മിനിലോറി ഇടിച്ച് ഒരാള്‍ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ശനി, 13 മാര്‍ച്ച് 2021 (17:55 IST)
തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറി ഇടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കിളിമാനൂരിനടുത്ത് കാരേറ്റിലാണ് സംഭവം നടന്നത്.

കാട്ടാക്കടയിലേക്ക് പ്ലൈവുഡുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ടു റോഡരുകില്‍ നിര്‍ത്തിയിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. മിനി ലോറിയിലെ സഹായി പത്തനംതിട്ട സ്വദേശി ജോബിന്‍ എന്ന 27 കാരനാണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മിനി ലോറി ഡ്രൈവര്‍ സുദീപിനെ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :