1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Donald Trump Impeachment US Mid Term Election

ഇംപീച്ച്‌മെന്റിന് മുതിരുമോ ഡെമോക്രാറ്റുകൾ? ട്രംപിന്റെ 'ഇരവാദം' നടക്കില്ല

Iran, US, Donald Trump, ഡൊണാൾഡ് ട്രംപ്, അമേരിക്ക
Donald Trump

ജനപ്രതിനിധി സഭയിലും സെനറ്റിലും കേവല ഭൂരിപക്ഷം ഉറപ്പിച്ച ഡെമോക്രാറ്റുകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ എന്ത് നീക്കമായിരിക്കും നടത്തുക? ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് കൊണ്ടുവരുമോ? യുഎസ് ഇടക്കാല തിരഞ്ഞെടുപ്പാണ് ലോകം മുഴുവൻ ചർച്ച ചെയ്യുന്നത്. 
 
താൻ ഇംപീച്ച്‌മെന്റിനെ ഭയപ്പെടുന്നില്ലെന്നും അങ്ങനെ ഇംപീച്ച്‌മെന്റിലേക്ക് നീങ്ങിയാൽ അത് ഡെമോക്രാറ്റുകൾക്ക് തന്നെ തിരിച്ചടിയാകുമെന്നുമാണ് ട്രംപിന്റെ അവകാശവാദം. എന്നാൽ ട്രംപ് മനസ് കൊണ്ടെങ്കിലും ഡെമോക്രാറ്റുകൾ ഇംപീച്ച്‌മെന്റ് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടാകുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നു. അതിനു പ്രധാന കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത് ഇംപീച്ച്‌മെന്റിലേക്ക് കാര്യങ്ങൾ എത്തിയാൽ 'ഇരവാദം' മുഴക്കി ഇപ്പോഴത്തെ ഭരണവിരുദ്ധ വികാരം തണുപ്പിക്കാൻ കഴിയുമെന്ന ട്രംപിന്റെ പ്രതീക്ഷയാണ്. 
 
ഇംപീച്ച്‌മെന്റിന് പകരം തങ്ങൾക്ക് ലഭിച്ചിരിക്കുന്ന ജനപ്രതിനിധിസഭയിലെയും സെനറ്റിലെയും ഭൂരിപക്ഷം ഉപയോഗിച്ച് ട്രംപിന്റെ ഭരണത്തെ പരമാവധി ഞെരുക്കുകയാണ് ഡെമോക്രാറ്റുകളുടെ ഉദ്ദേശം. ട്രംപ് ക്യാമ്പിലുള്ള ഉന്നതരായ കാബിനറ്റ് അംഗങ്ങളെ അടക്കം പുറത്താക്കുകയായിരിക്കും ഡെമോക്രാറ്റുകളുടെ ആദ്യ ലക്ഷ്യം. 
 
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ ഇവിടെ നിന്ന് തുരത്തും എന്നുളള നിയുക്ത ഹൗസ് സ്പീക്കർ ഹക്കീം ജെഫ്രീസിന്റെ പ്രസ്താവന ഡെമോക്രാറ്റുകളുടെ നീക്കം എന്തായിരിക്കുമെന്നതിന്റെ സൂചനയാണ്. ട്രംപ് അനുകൂലികൾക്കെതിരായ നീക്കങ്ങൾ യുഎസിൽ ഭരണസ്തംഭനമുണ്ടാക്കിയേക്കാം. അതിനൊപ്പം ട്രംപിനെ ലക്ഷ്യമിട്ടും ചില നീക്കങ്ങൾ ഡെമോക്രാറ്റുകൾ നടത്തും. ട്രംപിനെതിരായ അഴിമതി ആരോപണങ്ങൾ, വ്യക്തപരമായ സ്റ്റോക്ക് വ്യാപാര വിവാദം, ഇലോൺ മസ്‌ക് അടക്കമുള്ള കോടീശ്വർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ, ജെഫ്രി എപ്സ്റ്റീൻ ഫയൽ തുടങ്ങിയവയെല്ലാം അന്വേഷണ പരിധിയിൽ കൊണ്ടുവരും. ചുരുക്കി പറഞ്ഞാൽ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് കൊണ്ടുവരാതെ പകരം പ്രസിഡന്റ് സ്ഥാനത്ത് ഇരുത്തിക്കൊണ്ട് പരമാവധി ഞെരുക്കുകയാണ് ഡെമോക്രാറ്റുകൾ ലക്ഷ്യമിടുന്നത്. Also Read: 'എന്നെ പുറത്താക്കാനൊന്നും അവർക്ക് കഴിയില്ല'; തോറ്റമ്പിയിട്ടും 'തള്ള്' തുടർന്ന് ട്രംപ്
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'എന്നെ പുറത്താക്കാനൊന്നും അവർക്ക് കഴിയില്ല'; തോറ്റമ്പിയിട്ടും 'തള്ള്' തുടർന്ന് ട്രംപ്