1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson not part of ODI World Cup

Sanju Samson: 'ഇത് കടുത്ത അവഗണന'; ഏകദിന ടീമിൽ സഞ്ജുവില്ല, കാരണം ഇഷാൻ

ഇന്ത്യയുടെ ഏകദിന ലോകകപ്പ് പദ്ധതികളിൽ സഞ്ജു സാംസൺ ഇല്ലെന്ന സൂചന കൂടിയാണ് ബിസിസിഐ നൽകുന്നത്

Sunil Gavaskar, Sanju Samson, Cricket News, Batting Form,T20 worldcup
Sanju Samson: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിക്കാത്തതിനു കാരണം ഇഷാൻ കിഷൻ. ഇടംകൈയൻ ബാറ്ററാണെന്നതും ഓപ്പണിങ് മുതൽ നാലാം നമ്പറിൽ വരെ ബാറ്റ് ചെയ്യാനുള്ള കഴിവുള്ളതും ഇഷാനു തുണയായി. ഒന്നാം വിക്കറ്റ് കീപ്പറായി കെ.എൽ.രാഹുൽ ഇടംപിടിച്ചപ്പോൾ രണ്ടാം വിക്കറ്റ് കീപ്പർ എന്ന നിലയിലാണ് ഇഷാൻ ടീമിലെത്തിയത്. 
 
ഇന്ത്യയുടെ ഏകദിന ലോകകപ്പ് പദ്ധതികളിൽ സഞ്ജു സാംസൺ ഇല്ലെന്ന സൂചന കൂടിയാണ് ബിസിസിഐ നൽകുന്നത്. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അഫ്ഗാൻ പരമ്പരയിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായെങ്കിലും സഞ്ജുവിനെ പരിഗണിക്കുമായിരുന്നു. ഏകദിന ടീമിൽ മുതിർന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും തുടരുന്നത് സഞ്ജുവിന്റെ നേരിയ സാധ്യതകൾ പോലും ഇല്ലാതാക്കുന്നു. ഇവരിൽ ഒരാൾ ടീമിൽ നിന്ന് പുറത്തായാൽ മാത്രമേ ഏകദിന ലോകകപ്പ് പദ്ധതികളിൽ സഞ്ജുവിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. 
 
കടുത്ത അവഗണനയാണ് സഞ്ജു നേരിടുന്നത്. 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. അവസാന ഏകദിനത്തിൽ 108 റൺസുമായി കളിയിലെ താരമായ സഞ്ജുവിനു പിന്നീട് അവസരം ലഭിച്ചിട്ടില്ല. 14 ഇന്നിങ്‌സുകളിൽ നിന്നായി ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയോടെയും 56.6 ശരാശരിയാണ് സഞ്ജുവിനുള്ളത്. 
 
ഏകദിന ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ
About Writer
WEBDUNIA
അടുത്ത ലേഖനം
Arsenal FC : 22 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, ഇംഗ്ലണ്ടിന്റെ രാജാക്കന്മാരായി ആഴ്‌സണല്‍