അനുബന്ധ വാര്‍ത്തകള്‍
- Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം
- ആസ്തിയിൽ വിസ്മയിപ്പിച്ച് 'വിരുഷ്ക'; ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സെലിബ്രിറ്റി ദമ്പതികൾ; ആകെ മൂല്യം 1300 കോടി കടന്നു
- എതിരാളികൾ പേടിക്കണം, പുലി പതുങ്ങുന്നത് കുതിക്കാനാണ്: മുന്നറിയിപ്പ് നൽകി ക്രുണാൽ പാണ്ഡ്യ
- Virat Kohli : തുടർച്ചയായ 2 മത്സരങ്ങളിൽ ഗോൾഡൻ ഡക്ക്, അനാവശ്യ റെക്കോർഡ് വഴങ്ങി വിരാട് കോലി
- Prince Yadav : പുറത്താക്കാൻ നിർണായകമായത് കോലി തന്നെ നൽകിയ ഉപദേശം, തുറന്ന് പറഞ്ഞ് പ്രിൻസ് യാദവ്
നായകസ്ഥാനം നഷ്ടമായതോടെ മാനസികമായി തകർന്നു, തുണയായത് രാഹുൽ ദ്രാവിഡ്: തുറന്ന് പറഞ്ഞ് കോലി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം നഷ്ടമായത് കരിയറിലെ ഏറ്റവും ദുഷ്കരമായ സമയമായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ഈ കാലഘട്ടത്തില്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെയും ബാറ്റിങ് പരിശീലകനായ വിക്രം റാത്തോഡിന്റെയും സാമിപ്യമാണ് തനിക്ക് പിന്തുണയായതെന്നും കോലി പറയുന്നു.
2022ല്‍ നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലിയുടെ പ്രകടനം കാര്യമായ ഇടിവ് നേരിട്ടിരുന്നു. ആ സമയത്ത് ദ്രാവിഡും വിക്രം റാത്തോറും തനിക്കൊപ്പം നിന്നത് വീണ്ടും ക്രിക്കറ്റിനെ ആസ്വദിക്കാന്‍ സഹായിച്ചുവെന്നാണ് കോലി തുറന്നുപറഞ്ഞത്. അന്ന് തന്റെ മാനസികാവസ്ഥ മനസിലാക്കി കരുതലോടെ സമീപിച്ചതാണ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സാഹായിച്ചതെന്ന് കോലി പറയുന്നു. വീണ്ടും കളിക്കണമെന്ന തോന്നലുണ്ടാക്കിയത് അവരാണ്. കോലി പറഞ്ഞു.
2022ല്‍ 26.5 ബാറ്റിംഗ് ശരാശരിയില്‍ 265 റണ്‍സ് മാത്രമായിരുന്നു കോലി ടെസ്റ്റില്‍ നേടിയത്. 2023ല്‍ പക്ഷേ ശക്തമായ തിരിച്ചുവരാന്‍ കോലിയ്ക്കായി. 2023ല്‍ 56 റണ്‍സ് ശരാശരിയില്‍ 671 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.