കളിയും തോറ്റു, ടീം പുറത്തായി, 24 ലക്ഷം രൂപ പിഴയും ! ഗെയ്ക്വാദിനു 'മോശം സമയം'
ഐപിഎൽ പെരുമാറ്റചട്ടം ആർട്ടിക്കിൾ 2.3 പ്രകാരം കുറഞ്ഞ ഓവർ നിരക്കാണ് ഗെയ്ക്വാദിനു പിഴ ചുമത്തിയിരിക്കുന്നത്
ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ ഋതുരാജ് ഗെയ്ക്വാദിനു 24 ലക്ഷം രൂപ പിഴ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് പിഴ ചുമത്തിയത്.
ഐപിഎൽ പെരുമാറ്റചട്ടം ആർട്ടിക്കിൾ 2.3 പ്രകാരം കുറഞ്ഞ ഓവർ നിരക്കാണ് ഗെയ്ക്വാദിനു പിഴ ചുമത്തിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഗെയ്ക്വാദ് സമാന പിഴവ് വരുത്തുന്നത്. ടീം താരങ്ങൾ ആറ് ലക്ഷമോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ പിഴ അടയ്ക്കണം.
അതേസമയം ഐപിഎലിൽ പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്താകുകയും ചെയ്തു. 14 കളികളിൽ ആറ് ജയത്തോടെ ഏഴാം സ്ഥാനത്താണ് ചെന്നൈ.