അനുബന്ധ വാര്‍ത്തകള്‍
- Sanju Samson : കീപ്പിങ്ങിനിടെ പരിക്ക്, ബാറ്റിങ്ങില്‍ ഗോള്‍ഡന്‍ ഡക്ക്, 500 റണ്‍സ് ക്ലബിലെത്താതെ സഞ്ജുവിന്റെ മടക്കം
- കൊള്ളാമെടാ മക്കളെ, ഈസി ക്യാച്ച് കൈവിട്ട സഹതാരങ്ങൾക്ക് കൈയ്യടിച്ച് ഹാർദ്ദിക്
- CSK vs GT : ചെന്നൈയുടെ വിധി ഇന്നറിയാം, തോറ്റാൽ പ്ലേ ഓഫ് കാണാതെ പുറത്ത്
- പ്ലേ ഓഫിനടുത്തെത്തി എന്നാലും രാജസ്ഥാൻ സേഫല്ല, ഇങ്ങനെ സംഭവിച്ചാൽ ചെന്നൈയ്ക്ക് വരെ കടക്കാം
- Ishan Kishan : വിസിൽ അടിച്ച് കഴിഞ്ഞെങ്കിൽ വീട്ടിൽ പോടാ.. ചെന്നൈ ആരാധകരെ പരിഹസിച്ച് ഇഷാൻ കിഷൻ
വൈഭവ് ഭാവി സൂപ്പർതാരം, അഭിഷേകോ ഹെഡോ ക്ലാസനോ ശൈലി മാറ്റില്ല : വ്യക്തമാക്കി പാറ്റ് കമ്മിൻസ്
ഐപിഎല്‍ 2026 സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് നടത്തിയ വമ്പന്‍ തിരിച്ചുവരവിന് പിന്നാലെ ഐപിഎല്‍ സീസണിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരണവുമായി എസ്ആര്‍എച്ച് നായകന് പാറ്റ് കമ്മിന്‍സ്. എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ഹൈദരാബാദിന്റെ മുന്നേറ്റത്തെ പറ്റിയും വൈഭവ് സൂര്യവംശിയെ പറ്റിയെല്ലാം കമ്മിന്‍സ് മനസ്സ് തുറന്നത്. പരിക്കിനെ തുടര്‍ന്ന് കമ്മിന്‍സ് ടൂര്‍ണമെന്റിലെ ആദ്യമത്സരങ്ങള്‍ കളിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍ ഹൈദരാബാദ് നായകനെന്ന നിലയില്‍ ഇഷാന് മികച്ച രീതിയില്‍ ടീമിനെ കൈകാര്യം ചെയ്തെന്നും ടീമിന് ആത്മവിശ്വാസം നല്കാന് ഇഷാനായെന്നും കമ്മിന്‍സ് പറയുന്നു.
വൈഭവ് സൂര്യവംശി ഇന്ത്യയുടെ ഭാവി താരമാണെന്നും ബൗളര്‍മാരെ ഭയക്കാതെ കടന്നാക്രമിക്കുന്ന വൈഭവിന്റെ ശൈലി അസാധാരണമാണെന്നും കമ്മിന്‍സ് പറയുന്നു. അവന് ഇപ്പോള്‍ എന്റെ ഫേവറേറ്റ് കളിക്കാരില്‍ ഒരാളാണ്. ഇതിനകം തന്നെ ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ബാറ്ററായി അവന് മാറിയിട്ടുണ്ട്. അവന്റെ പ്രകടനങ്ങള്‍ ആസ്വസിക്കാറുണ്ട്. കമ്മിന്‍സ് പറഞ്ഞു. അതേസമയം കളിക്കാര്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കുന്നതാണ് തന്റെ ശൈലിയെന്നും അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന് കിഷന്, ഹെന്റിച്ച് ക്ലാസന് എന്നിവരെ നിയന്ത്രിക്കാന്‍ ശ്രമിക്കാറില്ലെന്നും ആക്രമണശൈലിയാണ് എസ്ആര്‍എച്ചിനെ അപകടകാരികളാക്കുന്നതെന്നും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.