അനുബന്ധ വാര്‍ത്തകള്‍
- കോലിയേയും ഗെയ്ലിനെയും കടത്തിവെട്ടി, ടി20യിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ബാബർ അസം
- ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം
- ബംഗ്ലാദേശിനോട് എട്ട് നിലയില്‍ പൊട്ടി, മുഹമ്മദ് റിസ്വാന്റെ പഴയ പരാമര്‍ശം കുത്തിപൊക്കി സോഷ്യല്‍ മീഡിയ
- ബാബർ കൊച്ചുകുഞ്ഞല്ലല്ലോ, നൂറിൽ കൂടുതൽ മത്സരങ്ങൾ കളിച്ചുകഴിഞ്ഞു, ബ്രൂക്കിനെ കണ്ട് പഠിക്കു, രൂക്ഷവിമർശനവുമായി അഹമ്മദ് ഷെഹ്സാദ്
- Babar Azam : ദേ ഇക്ക പിന്നേം.., ടി20യിൽ ടെസ്റ്റ് കളിച്ച് ബാബർ, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തം
റിസ്വാൻ പുറത്ത്, ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിൽ ബാബർ അസം തിരിച്ചെത്തി
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്. വിക്കറ്റ് കീപ്പര്‍ ബാറ്ററും സീനിയര്‍ താരവുമായ മുഹമ്മദ് റിസ്വാനെ ടീമില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ മുന്‍ നായകന് ബാബര്‍ അസം ടീമില്‍ തിരിച്ചെത്തി. മെയ് 30 മുതല്‍ ജൂണ്‍ 4 വരെയാണ് പരമ്പര. 3 ഏകദിന മത്സരങ്ങളാണ് പാകിസ്ഥാന് ഓസ്ട്രേലിയക്കെതിരെ കളിക്കുക. ഇടം കയ്യന്‍ ബൗളറായ ഷഹീന് ഷാ അഫ്രീദിയാണ് ടീമിനെ നയിക്കുന്നത്.
ആധുനിക ക്രിക്കറ്റിന് അനുയോജ്യമായ ശൈലിയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് റിസ്വാനെ ടീമില്‍ നിന്നും ഒഴിവാക്കിയത്. താരത്തിന് പകരക്കാരനായി വെടിക്കെട്ട് ബാറ്റര്‍ ഉസ്മാന് ഖാനാണ് ടീമിലെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഏകദിന ടീമില്‍ നിന്നും ബാബര്‍ അസമിനെ പാകിസ്ഥാന് ഒഴിവാക്കിയിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് ഫഹീം അഷ്റഫ്, ഹുസൈന് തലത് എന്നിവരെ ടീമില്‍ നിന്നും ഒഴിവാക്കി. പകരം യുവപേസര്‍ ഹുനൈന്‍ ഷാം അലി റാസ എന്നിവരും ടീമില്‍ ഇടം പിടിച്ചു.
ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള പാകിസ്ഥാന് ടീം
ഷഹീന് ഷാ അഫ്രീദി(ക്യാപ്റ്റന്‍), സല്മാന് അലി ആഘ, അബ്ദുള്‍ സമദ്, അബ്രാര്‍ അഹമ്മദ്, അഹമ്മദ് ഡാനിയേല്‍,അറാഫത്ത് മിന്‍ഹാസ്, ബാബര്‍ അസം, ഹാരിസ് റൗഫ്, മാസ് സദാഖത്, മുഹമ്മദ് ഗാസി ഘോരി,നസീം ഷാ, റൊഹൈല്‍ നസീര്‍, സാഹിബ്സാദ ഫര്ഹാന്, ഷദാബ് ഖാന്, ഷാമില്‍ ഹുസൈന്, സൂഫിയാന് മുഖീം