Virat Kohli : വേണ്ടത് 58 റൺസ്, കിംഗ് കോലിയെ കാത്ത് വമ്പൻ റെക്കോർഡ്
ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാനിറങ്ങുമ്പോള്‍ വമ്പന്‍ റെക്കോര്‍ഡ് ലക്ഷ്യമിട്ട് ആര്‍സിബിയുടെ സൂപ്പര്‍ താരം വിരാട് കോലി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 58 റണ്‍സ് നേടാന്‍ സാധിച്ചാല്‍ തുടര്‍ച്ചയായി 4 സീസണുകളില്‍ 600+ നേട്ടമെന്ന അപൂര്‍വ റെക്കോര്‍ഡ് കോലിക്ക് സ്വന്തമാകും. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി കോലി മാറും. നിലവില്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ആറാം സ്ഥാനത്താണ് കോലി. 542 റണ്‍സാണ് സീസണില്‍ കോലി ഇതുവരെ അടിച്ചെടുത്തത്.
ഇന്നത്തെ മത്സരത്തില്‍ 58 റണ്‍സ് നേടാനായില്ലെങ്കിലും പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ 600+ സീസണിലെത്താന്‍ കോലിയ്ക്ക് മുന്നില്‍ ഇനിയും അവസരമുണ്ട്. ഇതിന് മുന്‍പ് 3 താരങ്ങളാണ് തുടര്‍ച്ചയായ 3 സീസണുകളില്‍ 600+ റണ്‍സ് നേടിയിട്ടുള്ളത്. 2011,12,13 സീസണുകളില്‍ ക്രിസ് ഗെയ്ല്‍, 2016,17,18 സീസണുകളില്‍ ഡേവിഡ് വാര്‍ണര്‍, 2020,2021,2022 സീസണുകളില്‍ കെ എല്‍ രാഹുല്‍ എന്നിവരാണ് 3 സീസണുകളില്‍ തുടര്‍ച്ചയായി 600+ നേടിയിട്ടുള്ള താരങ്ങള്‍. ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ 2025,2026 സീസണുകളില്‍ തുടര്‍ച്ചയായി 2 തവണ 600+ റണ്‍സ് നേടിയിട്ടുണ്ട്.
