ഐപിഎലിലെ ആദ്യ രണ്ട് സ്ഥാനക്കാരെ ഇന്നറിയാം
നിലവിൽ 13 കളികളിൽ നിന്ന് 18 പോയിന്റാണ് ആർസിബിക്കുള്ളത്. ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാം
ഐപിഎൽ 2026 ന്റെ ക്വാളിഫയർ 1 കളിക്കുന്നത് ആരൊക്കെ? ഇന്നറിയാം. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മൂന്നാം സ്ഥാനക്കാരായ സൺറൈസേഴ്‌സ് ഹൈദരബാദിനെ നേരിടും. ഹൈദരബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലാണ് മത്സരം.
നിലവിൽ 13 കളികളിൽ നിന്ന് 18 പോയിന്റാണ് ആർസിബിക്കുള്ളത്. ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാം. അങ്ങനെ വന്നാൽ ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനത്ത് തുടരും. അപ്പോൾ ആർസിബിയും ഗുജറാത്തും തമ്മിലാകും ക്വാളിഫയർ 1 നടക്കുക.
ഇന്ന് ഹൈദരബാദ് ജയിക്കുകയാണെങ്കിൽ അവർക്കു 18 പോയിന്റാകും. നെറ്റ് റൺറേറ്റിൽ ഗുജറാത്താണ് ഹൈദരബാദിനു മുന്നിൽ. അതുകൊണ്ട് രണ്ടാം സ്ഥാനത്തേക്ക് എത്തണമെങ്കിൽ ഹൈദരബാദിനു മികച്ച മാർജിനിൽ ജയം അനിവാര്യം. മറുവശത്ത് ചെറിയ മാർജിനിൽ ആണ് തോൽക്കുന്നതെങ്കിൽ ആർസിബിക്കു ഒന്നാം സ്ഥാനത്ത് തുടരാനും പറ്റും.