1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Yuvraj singh on rishab pant and his limited over cricket future

ഈ ഐപിഎൽ പുതിയൊരു റിഷഭ് പന്തിനെ നിങ്ങൾക്ക് കാണാം, പിന്തുണയുമായി യുവരാജ് സിംഗ്

ക്രിക്കറ്റില്‍ മുന്നോട്ട് പോകാനും മെച്ചപ്പെടാനും ആഗ്രഹിക്കുന്ന വ്യക്തിയാണ് പന്ത്. വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് ശക്തമായി തിരിച്ചുവരാന്‍ പന്ത് ആഗ്രഹിക്കുന്നുണ്ട്.

Rishab pant, LSG, IPL News
റിഷഭ് പന്ത് വൈറ്റ് ബോളില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനായുള്ള കഠിന പരിശ്രമത്തിലാണെന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. തന്റെ കീഴില്‍ പരിശീലനം നടത്തിയ പന്ത് ഈ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെയ്ക്കുമെന്നും യുവരാജ് പ്രതീക്ഷ പ്രകടിപ്പിച്ചു.
 
ക്രിക്കറ്റില്‍ മുന്നോട്ട് പോകാനും മെച്ചപ്പെടാനും ആഗ്രഹിക്കുന്ന വ്യക്തിയാണ് പന്ത്. വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് ശക്തമായി തിരിച്ചുവരാന്‍ പന്ത് ആഗ്രഹിക്കുന്നുണ്ട്. മാനസികമായി അദ്ദേഹത്തെ കരുത്തനാക്കാനായാല്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ പന്തിനാകും. യുവരാജ് സിംഗ് പറഞ്ഞു. ഇന്ത്യന്‍ ടീമിലെ പ്രമുഖ താരങ്ങളായ ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങളെ യുവരാജ് പരിശീലിപ്പിച്ചിരുന്നു.
 
താരങ്ങളുമായി സംസാരിക്കുകയും മാനസികമായി അവര്‍ക്ക് വ്യക്തത നല്‍കുകയും ചെയ്യുന്നതാണ് യുവരാജിന്റെ ശൈലി. ഐപിഎല്ലിന് മുന്‍പായി മുംബൈയില്‍ പന്തിനൊപ്പം 3-4 ദിവസം യുവരാജ് ചെലവഴിച്ചിരുന്നു. 2024ലെ ശ്രീലങ്കന്‍ പര്യടനത്തിലാണ് പന്ത് അവസാനമായി ഇന്ത്യയ്ക്കായി വൈറ്റ് ബോളില്‍ കളിച്ചത്. അന്ന് ഏകദിന പരമ്പരയിലെ 3 മത്സരങ്ങളില്‍ നിന്നായി 57 റണ്‍സായിരുന്നു താരം നേടിയത്. ഏകദിനത്തില്‍ കെ എല്‍ രാഹുലും ടി20യില്‍ സഞ്ജു സാംസണും ഫസ്റ്റ് ചോയ്‌സ് താരങ്ങളായി തുടരുന്നതിനാല്‍ നിലവില്‍ റെഡ് ബോളില്‍ മാത്രമാണ് പന്തിന് സ്ഥാനമുള്ളത്.
 
 
അടുത്ത ലേഖനം
Chennai Super Kings vs Punjab Kings: ഹോം ഗ്രൗണ്ടിലും രക്ഷയില്ല; ചെന്നൈയ്ക്കു തുടർച്ചയായി രണ്ടാം തോൽവി