'അധികം കളിക്കരുത്'; രവീന്ദ്ര ജഡേജയെ പിടിച്ചുതള്ളി കുൽദീപ് യാദവ്, തമാശയെന്ന് ആരാധകർ (വീഡിയോ)
രാജസ്ഥാൻ ഇന്നിങ്‌സിൽ ധ്രുവ് ജുറൽ പുറത്തായതിനു പിന്നാലെ 12-ാം ഓവറിൽ ജഡേജ ബാറ്റിങ്ങിനിറങ്ങി
Ravindra Jadeja and Kuldeep Yadav
ഐപിഎലിൽ രാജസ്ഥാൻ റോയൽസ് - ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ നാടകീയ രംഗങ്ങൾ. രാജസ്ഥാൻ താരം രവീന്ദ്ര ജഡേജയെ ഡൽഹി താരം കുൽദീപ് യാദവ് പിടിച്ചുതള്ളുകയായിരുന്നു. തമാശയെന്നാണ് ആരാധകരുടെ നിരീക്ഷണം.
രാജസ്ഥാൻ ഇന്നിങ്‌സിൽ ധ്രുവ് ജുറൽ പുറത്തായതിനു പിന്നാലെ 12-ാം ഓവറിൽ ജഡേജ ബാറ്റിങ്ങിനിറങ്ങി. ഇതിനിടെ ബാറ്റ് പരിശോധന നടക്കുമ്പോൾ ജഡേജ കുൽദീപിനു അരികിലേക്കു ബാറ്റ് ചുഴറ്റിക്കൊണ്ട് പോയി. പിന്നാടെ കുൽദീപ് ജഡേജയെ തോളത്തു പിടിച്ച് തള്ളുന്നുണ്ട്.
ഗൗരവത്തിലാണ് ഇരുവരെയും കാണുന്നത്. ഇതെല്ലാം നടക്കുന്നതിനിടെ ഡൽഹി താരം നിതീഷ് റാണ ചിരിക്കുന്നതും വീഡിയോയിൽ കാണാം. 14 പന്തിൽ 20 റൺസെടുത്ത് ജഡേജ പുറത്തായത്.OMG War between Kuldeep Yadav & Ravindra Jadeja #DCvsRR #RRvsDC
— Rolex x (@Tfg85743663) May 1, 2026
Kyle Jamieson #Peddi
Riyan Paragpic.twitter.com/ZZNhckDYMN