1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Jamison Suryavanshi Fine

'നീയൊന്ന് അടങ്ങ്'; വൈഭവിനെതിരെ ചീറിയ ജാമിസന് താക്കീത്

രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവൻശിയെ പുറത്താക്കിയപ്പോൾ നടത്തിയ അതിരുവിട്ട സെലിബ്രേഷനാണ് ജാമിസണ് വിനയായത്

Jamison
ഐപിഎലിൽ രാജസ്ഥാനെതിരായ മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച ഡൽഹി ക്യാപിറ്റൽസ് താരം കെയ്ൽ ജാമിസണ് താക്കീത്. താരത്തിനു ഒരു ഡിമെറിറ്റ് പോയിന്റ് ശിക്ഷയായി ചുമത്തി. 
 
രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവൻശിയെ പുറത്താക്കിയപ്പോൾ നടത്തിയ അതിരുവിട്ട സെലിബ്രേഷനാണ് ജാമിസണ് വിനയായത്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 ലംഘിക്കപ്പെട്ടെന്നു കണ്ടെത്തിയാണ് ജാമീസനെതിരായ നടപടി. മത്സരത്തിനിടെ മറ്റൊരു താരത്തെ പ്രകോപിപ്പിക്കുന്നതിനു വേണ്ടി ഭാഷയോ, പ്രത്യേക ആക്ഷനോ ഉപയോഗിക്കുന്നത് ഐപിഎലിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
 
വൈഭവിന്റെ വിക്കറ്റെടുത്ത ശേഷം വളരെ അഗ്രസീവ് ആയ രീതിയിലാണ് ജാമിസൺ സെലിബ്രേഷൻ നടത്തിയത്. വൈഭവിന്റെ അടുത്തേക്ക് ചീറിയടുക്കുകയും മുഖത്ത് നോക്കി പരിഹസിക്കുന്ന തരത്തിൽ ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. 
അടുത്ത ലേഖനം
'അധികം കളിക്കരുത്'; രവീന്ദ്ര ജഡേജയെ പിടിച്ചുതള്ളി കുൽദീപ് യാദവ്, തമാശയെന്ന് ആരാധകർ (വീഡിയോ)