1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. IPL 2026 CSK vs MI match

CSK vs MI: ഐപിഎൽ എൽ-ക്ലാസിക്കോ ഇന്ന്; ധോണി ഇറങ്ങുന്നു

മഹേന്ദ്രസിങ് ധോണി ചെന്നൈയ്ക്കായി ഇറങ്ങുമെന്ന പ്രത്യേകത ഇന്നത്തെ മത്സരത്തിനുണ്ട്

Sourav Ganguly, IPL News, MS Dhoni, IPL Cricket
CSK vs MI: ഐപിഎലിലെ എൽ-ക്ലാസിക്കോയായ മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിങ്‌സ് ആവേശപ്പോര് ഇന്ന്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം രാത്രി 7.30 നു ആരംഭിക്കും. 
 
മഹേന്ദ്രസിങ് ധോണി ചെന്നൈയ്ക്കായി ഇറങ്ങുമെന്ന പ്രത്യേകത ഇന്നത്തെ മത്സരത്തിനുണ്ട്. പരുക്കിൽ നിന്ന് താരം പൂർണമുക്തി നേടി. ഈ സീസണിൽ ആദ്യമായാണ് ധോണി കളിക്കാൻ ഇറങ്ങുന്നത്. പരുക്കിനെ തുടർന്ന് ആയുഷ് മാത്രേ ക്യാംപ് വിട്ടത് ചെന്നൈയ്ക്കു തിരിച്ചടിയാണ്. 
 
ചെന്നൈ സാധ്യത ഇലവൻ: സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്വാദ്, ഉർവിൽ പട്ടേൽ, സർഫറാസ് ഖാൻ, ശിവം ദുബെ, ഡ്വൊൾഡ് ബ്രെവിസ്, ജാമി ഓവർടൺ, എം.എസ്.ധോണി, അൻഷുൽ കംബോജ്, നൂർ അഹമ്മദ്, സ്‌പെൻസർ ജോൺസൺ, ഗുർജപ്‌നീത് സിങ് 
 
രോഹിത് ശർമ മുംബൈയ്ക്കായി കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ട്രെന്റ് ബോൾട്ടും കളിക്കില്ല. 
 
മുംബൈ സാധ്യത ഇലവൻ: ക്വിന്റൺ ഡി കോക്ക്, ഡാനിഷ് മലേവർ, നമാൻ ധിർ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഷെർഫെയ്ൻ റതർഫോർഡ്, ക്രിഷ് ഭരത്, മിച്ചൽ സാന്റ്‌നർ, വിൽ ജാക്‌സ്, ജസ്പ്രിത് ബുംറ, അശ്വിനി കുമാർ
About Writer
WEBDUNIA
അടുത്ത ലേഖനം
Sanju Samson: സാക്ഷാൽ കോലിക്കൊപ്പം എത്താൻ സഞ്ജുവിനു വേണ്ടത് ഒരൊറ്റ സെഞ്ചുറി !