1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Prince yadav bowls out kohli using Kohli's own advise

Prince Yadav : പുറത്താക്കാൻ നിർണായകമായത് കോലി തന്നെ നൽകിയ ഉപദേശം, തുറന്ന് പറഞ്ഞ് പ്രിൻസ് യാദവ്

മത്സരശേഷം സംസാരിക്കവെയാണ് കഴിഞ്ഞ മത്സരത്തിനിടെ കോലിയില്‍ നിന്നും ലഭിച്ച നിര്‍ദേശമാണ് തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്ന് പ്രിന്‍സ് യാദവ് വ്യക്തമാക്കിയത്.

Prince yadav, Virat Kohli's wicket, IPL News, LSG vs RCB
ഐപിഎല്ലില്‍ ലഖ്‌നൗവിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോലിയെ പൂജ്യനാക്കി മടക്കിയ പ്രിന്‍സ് യാദവിന്റെ പന്ത് ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. 2 വര്‍ഷങ്ങള്‍ക്ക് ശേഷം ഐപിഎല്ലില്‍ കോലിയെ പുറത്താക്കിയ ആ പന്തെറിയാന്‍ പക്ഷേ നിര്‍ണായകമായത് കോലി തന്നെ തനിക്ക് നല്‍കിയ ഉപദേശമായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലഖ്‌നൗ പേസര്‍.
 
മത്സരശേഷം സംസാരിക്കവെയാണ് കഴിഞ്ഞ മത്സരത്തിനിടെ കോലിയില്‍ നിന്നും ലഭിച്ച നിര്‍ദേശമാണ് തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്ന് പ്രിന്‍സ് യാദവ് വ്യക്തമാക്കിയത്. മികച്ച ലെങ്തില്‍ പന്തെറിയാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് തന്നെ പിന്തുടരനമെന്ന് കോലി പറഞ്ഞിരുന്നു. ആ ഉപദേശം സഹായകമായി പ്രിന്‍സ് യാദവ് പറഞ്ഞു.
 
അതേസമയം സീസണില്‍ പ്രിന്‍സിന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.  10 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകള്‍ താരം ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. നിലവില്‍ 10 മത്സരങ്ങള്‍ കളിച്ച ലഖ്‌നൗ 6 പോയന്റുകളുമായി പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 2 മത്സരങ്ങളും രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ക്കെതിരെ ഓരോ മത്സരങ്ങളുമാണ് ലഖ്‌നൗവിന് ബാക്കിയുള്ളത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'