1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Kolkata Knight Riders Point table

തുടർച്ചയായി അഞ്ച് തോൽവി, ഇപ്പോൾ നാല് ജയം; ജീവവായു നിലനിർത്തി കൊൽക്കത്ത

ഇന്നലെ ഡൽഹിക്കെതിരായ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം

Kolkata Knight Riders
ഐപിഎലിൽ മിന്നുന്ന തിരിച്ചുവരവ് നടത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. തുടർച്ചയായി അഞ്ച് കളികൾ തോറ്റ് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തായിരുന്ന കൊൽക്കത്ത തുടർച്ചയായി നാല് കളികൾ ജയിച്ച് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. 
 
ഇന്നലെ ഡൽഹിക്കെതിരായ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിൽ 14.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊൽക്കത്ത ലക്ഷ്യം കണ്ടു. സീസണിലെ കൊൽക്കത്തയുടെ തുടർച്ചയായ നാലാം ജയമാണിത്. 
 
സീസണിലെ ആദ്യ മത്സരം മുതൽ ആറാം മത്സരം വരെ കൊൽക്കത്ത ജയം അറിഞ്ഞിട്ടില്ലായിരുന്നു. തോറ്റു തുടങ്ങിയ കൊൽക്കത്ത പഞ്ചാബിനെതിരായ മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ ഒരു പോയിന്റുമായി അക്കൗണ്ട് തുറന്നു. തുടർന്നും മൂന്ന് തോൽവികൾ. ആറ് മത്സരങ്ങൾ കഴിയുമ്പോൾ ഒരു പോയിന്റുമായി പത്താം സ്ഥാനത്തായിരുന്നു കെകെആർ. 
 
പിന്നീട് തുടർച്ചയായി നാല് കളികൾ ജയിക്കാൻ സാധിച്ചു. പത്ത് കളികൾ പൂർത്തിയാക്കുമ്പോൾ ഒൻപത് പോയിന്റോടെ ഏഴാം സ്ഥാനത്താണ് കൊൽക്കത്ത നിൽക്കുന്നത്.
അടുത്ത ലേഖനം
സൗരവ്.. ബൗളർമാരെ കൂടി പരിഗണിക്കണം, ക്രിക്കറ്റ് നിയമങ്ങളിൽ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് സുനിൽ ഗവാസ്കർ