1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Vaibhav Sooryavanshi Wicket Celebration

വിക്കറ്റ് കിട്ടിയാൽ പിന്നെ ആഘോഷിക്കണ്ടേ ! വൈഭവിനെ പുറത്താക്കിയ ഹൈദരബാദ് ബൗളർ എന്ത് തെറ്റ് ചെയ്തു?

29 പന്തിൽ നിന്ന് 12 സിക്‌സും അഞ്ച് ഫോറും സഹിതം 97 റൺസാണ് സൂര്യവൻശി നേടിയത്

Vaibhav Sooryavanshi Wicket Celebration
ഐപിഎൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവൻശിയെ പുറത്താക്കിയ സൺറൈസേഴ്‌സ് ഹൈദരബാദ് ബൗളർ പ്രഫുൽ ഹിഞ്ചെയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ഒരു ബൗളർ വിക്കറ്റെടുത്താൽ സാധാരണമായി നടത്തുന്ന സെലിബ്രേഷൻ തന്നെയാണ് ഹൈദരബാദ് താരം നടത്തിയത്. എന്നാൽ അത് ശരിയായില്ലെന്നാണ് പലരുടെയും അഭിപ്രായം. 
 
29 പന്തിൽ നിന്ന് 12 സിക്‌സും അഞ്ച് ഫോറും സഹിതം 97 റൺസാണ് സൂര്യവൻശി നേടിയത്. സെഞ്ചുറിക്കു മൂന്ന് റൺസ് അകലെ പുറത്തായി. ഇതേ തുടർന്ന് കടുത്ത നിരാശയിലായിരുന്നു താരം. പ്രഫുൽ ഹിഞ്ചെയുടെ പന്തിൽ സ്മരൺ രവിചന്ദ്രനു ക്യാച്ച് നൽകിയായിരുന്നു സൂര്യവൻശിയുടെ മടക്കം. 
വിക്കറ്റെടുത്ത ഉടനെ ഹിഞ്ചെ വലിയ ആഘോഷപ്രകടനം നടത്തി. ഇത് അതിരുകടന്നെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം. മറ്റു ഹൈദരബാദ് താരങ്ങളൊന്നും ഈ വിക്കറ്റ് അത്ര വലിയ രീതിയിൽ ആഘോഷിച്ചില്ല. അതുകൊണ്ട് കൂടിയാണ് ഹിഞ്ചെയെ വിമർശിക്കുന്നത്. 
 
 
 
About Writer
WEBDUNIA