1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. LSG defeated RCB

RCB vs LSG: ആർസിബിക്കു തുടർച്ചയായി രണ്ടാം തോൽവി; ആശ്വാസ ജയത്തിൽ ലഖ്‌നൗ

സെഞ്ചുറി നേടിയ മിച്ചൽ മാർഷ് ആണ് ലഖ്‌നൗവിനു കൂറ്റൻ സ്‌കോർ സമ്മാനിച്ചത്

Lucknow Super Giants
Lucknow Super Giants

RCB vs LSG: ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു ഒൻപത് റൺസ് തോൽവി. മഴ തടസപ്പെടുത്തിയതിനെ തുടർന്ന് 19 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു ആറ് വിക്കറ്റ് നഷ്ടത്തിൽ 203 എടുക്കാനെ കഴിഞ്ഞുള്ളൂ. 
 
നായകൻ രജത് പട്ടീദാർ (31 പന്തിൽ 61), ടിം ഡേവിഡ് (17 പന്തിൽ 40), ക്രുണാൽ പാണ്ഡ്യ (16 പന്തിൽ പുറത്താകാതെ 28), ദേവ്ദത്ത് പടിക്കൽ (25 പന്തിൽ 34), റൊമാരിയോ ഷെപ്പേർഡ് (15 പന്തിൽ 23) എന്നിവർ പൊരുതിനോക്കിയെങ്കിലും ആർസിബിയെ ജയത്തിലെത്തിക്കാൻ സാധിച്ചില്ല. ലഖ്‌നൗവിനായി നാല് ഓവറിൽ 33 റൺസ് വഴങ്ങി പ്രിൻസ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 
 
സെഞ്ചുറി നേടിയ മിച്ചൽ മാർഷ് ആണ് ലഖ്‌നൗവിനു കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 56 പന്തിൽ ഒൻപത് ഫോറും ഒൻപത് സിക്‌സും സഹിതം മാർഷ് 111 റൺസ് നേടി. നിക്കോളാസ് പൂറാൻ (23 പന്തിൽ 38), റിഷഭ് പന്ത് (10 പന്തിൽ പുറത്താകാതെ 32) എന്നിവരും ലഖ്‌നൗവിനായി തിളങ്ങി. 
അടുത്ത ലേഖനം
'റയൽ മാഡ്രിഡ് യുദ്ധക്കളം', കയ്യാങ്കളിയിൽ വാൽവർഡെ ആശുപത്രിയിൽ: താരങ്ങളെ നിയന്ത്രിക്കണമെന്ന് ആരാധകർ, പ്രതിസന്ധി