Jithesh Sharma: ജിതേഷിനു എന്ത് പറ്റി? കിതച്ച് കിതച്ച് ആർസിബിയുടെ 'വെടിക്കെട്ട്' താരം
ഈ സീസണിൽ ആറ് കളികളിൽ നിന്ന് ജിതേഷിനു നേടാൻ സാധിച്ചിരിക്കുന്നത് വെറും 38 റൺസ് മാത്രം
Jithesh Sharma
ഈ സീസണിൽ ആറ് കളികളിൽ നിന്ന് ജിതേഷിനു നേടാൻ സാധിച്ചിരിക്കുന്നത് വെറും 38 റൺസ് മാത്രം. ശരാശരി 9.50 ആണ്, സ്‌ട്രൈക് റേറ്റ് 140.74. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 20 പന്തുകൾ നേരിട്ട ജിതേഷിനു വെറും 14 റൺസെടുക്കാനെ സാധിച്ചുള്ളൂ. 16-20 ഓവറിൽ ആർസിബിക്കു 5.80 സ്‌ട്രൈക് റേറ്റിൽ മാത്രമേ റൺസ് കണ്ടെത്താൻ സാധിച്ചുള്ളൂ. അതിനു പ്രധാന കാരണം ജിതേഷ് ശർമയുടെ തണുപ്പൻ ഇന്നിങ്‌സാണ്.
ഈ സീസണിൽ പേസിനെതിരെ വളരെ മോശം പ്രകടനമാണ് ജിതേഷ് നടത്തിയത്. ആറ് കളികളിൽ നിന്ന് 29 പന്തുകൾ നേരിട്ട് വെറും 22 റൺസ് ! ആറിൽ അഞ്ച് തവണയും പേസിനു മുന്നിൽ താരം പുറത്തായി. കഴിഞ്ഞ സീസണിലെ പോലെ ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ജിതേഷ് ശർമ ആർസിബിക്കു തലവേദനയാകും.