1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Shreyas Iyer KKR

Shreyas Iyer: അന്ന് കപ്പടിച്ചു തന്ന ക്യാപ്റ്റനെയാണ് അവഗണിച്ച് പുറത്താക്കിയത്; ഗുണം പിടിക്കാതെ കൊൽക്കത്ത !

മധ്യനിരയിൽ മികച്ചൊരു ബാറ്ററെയും ടീമിനെ നയിക്കാൻ ദീർഘവീക്ഷണമുള്ള നായകനെയും കൊൽക്കത്ത മിസ് ചെയ്യുന്നുണ്ട്

Shreyas Iyer
Shreyas Iyer: 2024 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം ചൂടിയപ്പോൾ നായകൻ ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസി ഏറെ വാഴ്ത്തപ്പെട്ടിരുന്നു. 2025 ലെ താരലേലത്തിലേക്ക് എത്തിയപ്പോൾ ശ്രേയസ് അയ്യരെ കൊൽക്കത്ത കൈവിട്ടത് ഇന്നും ഞെട്ടലോടെയാണ് ആരാധകരുടെ ഉള്ളിൽ കിടക്കുന്നത്. അതിന്റെ തിക്തഫലമാണ് കൊൽക്കത്ത ഇപ്പോൾ അനുഭവിക്കുന്നതും ! 
 
മധ്യനിരയിൽ മികച്ചൊരു ബാറ്ററെയും ടീമിനെ നയിക്കാൻ ദീർഘവീക്ഷണമുള്ള നായകനെയും കൊൽക്കത്ത മിസ് ചെയ്യുന്നുണ്ട്. ഇത് രണ്ടും ശ്രേയസ് അയ്യരുടെ കൈയിൽ ഭദ്രമായിരുന്നു. മാനേജ്‌മെന്റുമായുള്ള തർക്കങ്ങളെ തുടർന്നാണ് ശ്രേയസ് അന്ന് കൊൽക്കത്ത വിടേണ്ടിവന്നത്. 
 
ഈ സീസണിൽ ഒരു കളി പോലും കൊൽക്കത്ത ജയിച്ചിട്ടില്ല. ആറ് കളികൾ കഴിയുമ്പോൾ അഞ്ചിലും തോറ്റ് കൊൽക്കത്ത പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. ഒരു കളി മഴമൂലം നടന്നില്ല. ആദ്യമായാണ് കൊൽക്കത്തയ്ക്കു ഇത്ര മോശം തുടക്കം. 
അടുത്ത ലേഖനം
Jithesh Sharma: ജിതേഷിനു എന്ത് പറ്റി? കിതച്ച് കിതച്ച് ആർസിബിയുടെ 'വെടിക്കെട്ട്' താരം