1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Kolkata Knight Riders defeated

Kolkata Knight Riders: ജയമറിയാതെ കൊൽക്കത്ത; ഗുജറാത്തിനോടും തോൽവി

നായകൻ ശുഭ്മാൻ ഗിൽ 50 പന്തിൽ എട്ട് ഫോറും നാല് സിക്‌സും സഹിതം 86 റൺസെടുത്ത് കളിയിലെ താരമായി

Kolkata Knight Riders
Kolkata Knight Riders

Kolkata Knight Riders: വീണ്ടും തോൽവി രുചിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് കൊൽക്കത്ത തോറ്റത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 180 റൺസിനു ഓൾഔട്ട് ആയി. മറുപടി ബാറ്റിങ്ങിൽ രണ്ട് പന്തുകളും അഞ്ച് വിക്കറ്റും ശേഷിക്കെ ഗുജറാത്ത് ലക്ഷ്യം കണ്ടു. 
 
നായകൻ ശുഭ്മാൻ ഗിൽ 50 പന്തിൽ എട്ട് ഫോറും നാല് സിക്‌സും സഹിതം 86 റൺസെടുത്ത് കളിയിലെ താരമായി. ജോസ് ബട്‌ലർ (15 പന്തിൽ 25), സായ് സുദർശൻ (16 പന്തിൽ 22), ഗ്ലെൻ ഫിലിപ്‌സ് (16 പന്തിൽ 19) എന്നിവരുടെ ഇന്നിങ്‌സുകളും നിർണായകമായി. 
 
കാമറൂൺ ഗ്രീൻ (55 പന്തിൽ 79) ആണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. റോവ്മൻ പവൽ 20 പന്തിൽ 27 റൺസെടുത്തു. 
 
ആറ് കളികൾ കഴിയുമ്പോൾ അഞ്ചിലും തോറ്റ് കൊൽക്കത്ത പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. ഒരു കളി മഴമൂലം നടന്നില്ല. ആദ്യമായാണ് കൊൽക്കത്തയ്ക്കു ഇത്ര മോശം തുടക്കം. 
About Writer
WEBDUNIA
അടുത്ത ലേഖനം
Shreyas Iyer: അന്ന് കപ്പടിച്ചു തന്ന ക്യാപ്റ്റനെയാണ് അവഗണിച്ച് പുറത്താക്കിയത്; ഗുണം പിടിക്കാതെ കൊൽക്കത്ത !