IPL Point table: 'കാര്യങ്ങളൊന്നും അങ്ങനെ ഈസിയായി നടക്കരുത്'; ഐപിഎൽ മുറുകുന്നു, എട്ടാമതുള്ള കൊൽക്കത്തയ്ക്കു വരെ സാധ്യത !
ഒൻപത് കളികളിൽ നിന്ന് 13 പോയിന്റുമായി പഞ്ചാബ് കിങ്‌സ് ഒന്നാം സ്ഥാനത്താണ്
IPL Point Table: ഐപിഎൽ പ്ലേ ഓഫിനോടു അടുക്കുമ്പോൾ പോയിന്റ് ടേബിളിൽ കടുത്ത പോര്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചതോടെ കാര്യങ്ങൾ ചൂടുപിടിച്ചു. പഞ്ചാബ് ജയിച്ചിരുന്നെങ്കിൽ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കുന്ന ആദ്യ ടീമാകാൻ സാധിക്കുമായിരുന്നു. മാത്രമല്ല പോയിന്റ് ടേബിളിലെ കടുത്ത പോരും കുറഞ്ഞേനെ.
ഒൻപത് കളികളിൽ നിന്ന് 13 പോയിന്റുമായി പഞ്ചാബ് കിങ്‌സ് ഒന്നാം സ്ഥാനത്താണ്. ഒൻപത് കളികളിൽ 12 പോയിന്റോടെ ആർസിബി രണ്ടാം സ്ഥാനത്തുണ്ട്. ഗുജറാത്തിന്റെ ജയത്തോടെ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള ടീമുകൾക്കും ഒരേ പോയിന്റ് ആയി. രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളവർക്കു 12 പോയിന്റാണ് ഇപ്പോൾ ഉള്ളത്.
എട്ടാം സ്ഥാനത്ത് നിൽക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു ഒൻപത് കളികളിൽ നിന്ന് ഏഴ് പോയിന്റുണ്ട്. ശേഷിക്കുന്ന അഞ്ചിലും ജയിച്ചാൽ കൊൽക്കത്തയ്ക്കു പോലും പ്ലേ ഓഫിൽ എത്താനുള്ള സാധ്യതയുണ്ട്. ഒൻപതാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസും പത്താം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമാണ് പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായത്.