1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. IPL 2026 schedule annpunced RCB vs SRH on day 1

IPL 2026 Schedule : ആദ്യഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ചു, ഉദ്ഘാടന മത്സരം ആർസിബിയും ഹൈദരാബാദും തമ്മിൽ

ഡിഫന്‍ഡിംഗ് ചാമ്പ്യന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ മാര്‍ച്ച് 28-നാണ് ആദ്യമത്സരം.

IPL 2026, RCB vs SRH, Cricket News,IPL Schedule
ഐപിഎല്‍ 2026-ന്റെ ആദ്യഘട്ട ഷെഡ്യൂള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 12 വരെ 20 മല്‍സരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആദ്യഘട്ടമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ ഏപ്രില്‍- മെയ് മാസങ്ങളില്‍ തിരെഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ആദ്യഘട്ട ഷെഡ്യൂള്‍ മാത്രം ബിസിസിഐ പുറത്തുവിട്ടത്.
 
കഴിഞ്ഞ ജൂണില്‍ ഐപിഎല്‍ ട്രോഫി ആഘോഷത്തിനിടെ 11 പേര്‍ മരിച്ച ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഐപിഎല്ലിലെ ഉദ്ഘാടന മത്സരം നടക്കുക.
ഡിഫന്‍ഡിംഗ് ചാമ്പ്യന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും  സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ മാര്‍ച്ച് 28-നാണ് ആദ്യമത്സരം.
 
 മാര്‍ച്ച് 29-ന് മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും വാംഖഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. മാര്‍ച്ച് 30-ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഗുവാഹാട്ടിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.ടൂര്‍ണമെന്റില്‍ ഇത്തവണ ആകെ 84 മല്‍സരങ്ങളുണ്ടാകും - പതിവില്‍ നിന്ന് 10 കൂടുതല്‍. പശ്ചിമ ബംഗാള്‍, കേരളം, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കാത്തിരിക്കുന്നതിനാല്‍ ഷെഡ്യൂള്‍ ഘട്ടം ഘട്ടമായാകും പ്രഖ്യാപിക്കുക. 
 
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ഫിക്‌സ്ചറില്‍ ഏപ്രില്‍ 4, 5, 11, 12 തീയതികളില്‍  2 മത്സരങ്ങള്‍ വീതം നടക്കും.പകല്‍ മല്‍സരങ്ങള്‍ 3:30 PM-നും രാത്രി മല്‍സരങ്ങള്‍ 7:30 PM-നും ആരംഭിക്കും. മെയ് 31നാണ് ഫൈനല്‍ മത്സരം നിശ്ചയിച്ചിട്ടുള്ളത്.
 
അടുത്ത ലേഖനം
മിച്ചലിനോട് സോറി പറയേണ്ട കാര്യമൊന്നുമില്ല, അവൻ ചെയ്തത് നന്നായി എന്ന് മാത്രം: ഗൗതം ഗംഭീർ