സഞ്ജു മാത്രമല്ല, ദുബെയും സിമ്പിളാണ്, വിമാനടിക്കറ്റ് കിട്ടാതായതോടെ ലോകകപ്പ് ഹീറോ നാട്ടിലെത്തിയത് തേർഡ് എസിയിൽ

വിമാനടിക്കറ്റുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുംബത്തിനൊപ്പം തേര്‍ഡ് എസിയിലാണ് ദുബെ യാത്ര ചെയ്തത്.

Shivam dube,Sanju samson,T20 worldcup,Cricket News
രേണുക വേണു| Last Modified ബുധന്‍, 11 മാര്‍ച്ച് 2026 (14:03 IST)
ഇന്ത്യന്‍ ടീമിനായി കളിക്കുന്ന സൂപ്പര്‍ താരങ്ങളുടെ ലക്ഷ്വറി ജീവിതം ആരാധകര്‍ക്ക് എന്നുമൊരു സ്വപ്നമാണ്. ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകളും വില കൂടിയ വാഹനങ്ങളും വസ്ത്രങ്ങളുമെല്ലാമായി താരങ്ങളെ കണ്ടിട്ടാണ് നമുക്ക് ശീലം. അപ്പോള്‍ പിന്നെ ലോകകിരീടം നേടിയതിന് ശേഷമുള്ള നാട്ടിലേക്കുള്ള വരവ് എങ്ങനെയുണ്ടാകും. ഏതെങ്കിലും ഒരു വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ മാത്രമായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ തെറ്റി. അഹമ്മദാബാദിലെ ഫൈനല്‍ മത്സരത്തിന് ശേഷം മുംബൈയിലെ സ്വന്തം വീട്ടിലെത്താന്‍ ഇന്ത്യന്‍ റെയില്‍വേ തിരെഞ്ഞെടുത്ത് ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടറായ ശിവം ദുബെ.

വിമാനടിക്കറ്റുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുംബത്തിനൊപ്പം തേര്‍ഡ് എസിയിലാണ് ദുബെ യാത്ര ചെയ്തത്. റോഡ് മാര്‍ഗം പോകുന്നതിനേക്കാള്‍ വേഗത്തിലെത്താം എന്നതുകൊണ്ടാണ് ട്രെയിന്‍ യാത്ര തിരെഞ്ഞെടുത്തതെന്ന് ദുബെ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ദുബെയ്‌ക്കൊപ്പം ഭാര്യ അഞ്ജുമും ഒരു സുഹൃത്തുമാണ് ഉണ്ടായിരുന്നു. ദുബെ ട്രെയിനില്‍ യാത്ര ചെയ്യുന്നത് ആരാധകര്‍ അറിഞ്ഞാലുള്ള തിരക്ക് ഒഴിവാക്കാനായി മാസ്‌കും തൊപ്പിയും നീളന്‍ ടീഷര്‍ട്ടുമാണ് ദുബെ ധരിച്ചത്. പുലര്‍ച്ചെ 5: 10നുള്ള ട്രെയിനിലാണ് താരം നാട്ടിലേക്ക് തിരിച്ചത്. ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ അപ്പര്‍ ബര്‍ത്തില്‍ കിടന്നാണ് താരം യാത്ര ചെയ്തത്.

ശുചിമുറിയില്‍ പോകാന്‍ താഴെ ഇറങ്ങിയപ്പോഴും ആരും തന്നെ തിരിച്ചറിഞ്ഞില്ലെന്ന് ദുബെ പറയുന്നു. ഇടയ്ക്ക് ടിടി എത്തിയെങ്കിലും ഭാര്യയും സുഹൃത്തും കൂടി രംഗം ശാന്തമാക്കിയെന്നും ബോറിവ്‌ലി സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ആരാധകര്‍ കൂടുമെന്ന് ഭയപ്പെട്ടെങ്കിലും വലിയ ബുദ്ധിമുട്ടുകളില്ലാതെ വീട്ടിലെത്തിയെന്നും ശിവം ദുബെ പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :