1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Fleming will continue as CSK Coach

ചെന്നൈ പരിശീലകനായി സ്റ്റീഫൻ ഫ്‌ളമിങ് തുടരും

2025 സീസണിൽ പത്താം സ്ഥാനത്തും ഈ സീസണിൽ എട്ടാം സ്ഥാനത്തുമാണ് ചെന്നൈ ഫിനിഷ് ചെയ്തത്

Stephen Fleming
ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്‌സ് മുഖ്യ പരിശീലകനായി സ്റ്റീഫൻ ഫ്‌ളമിങ് തുടരും. മുൻ സീസണുകളിലെ ചെന്നൈയുടെ മോശം പ്രകടനത്തെ തുടർന്ന് ഫ്‌ളമിങ് ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ഫ്‌ളമിങ് തുടരുമെന്ന കാര്യത്തിൽ വ്യക്തതയായത്. 
 
2025 സീസണിൽ പത്താം സ്ഥാനത്തും ഈ സീസണിൽ എട്ടാം സ്ഥാനത്തുമാണ് ചെന്നൈ ഫിനിഷ് ചെയ്തത്. ഫ്‌ളമിങ്ങിനെ പുറത്താക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ചെന്നൈ ആരാധകർ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഫ്‌ളമിങ്ങിലുള്ള വിശ്വാസം തുടരാനാണ് ചെന്നൈ തീരുമാനം. 
അടുത്ത ലേഖനം
Argentina vs Austria: 'വീണ്ടും മെസി മാജിക്'; നായകന്റെ ഇരട്ടഗോളിൽ അർജന്റീനയ്ക്കു ജയം