അനുബന്ധ വാര്‍ത്തകള്‍
- സാഹചര്യം അനുസരിച്ച് വേണം കളിക്കാൻ, റിഷഭ് പന്തിന് മുന്നറിയിപ്പുമായി ഇന്ത്യയുടെ സഹപരിശീലകൻ
- hardik Pandya : മുംബൈ വിടുമെന്ന് ഉറപ്പ്, ചെന്നൈയോ രാജസ്ഥാനോ?, പിടിതരാതെ ഹാർദ്ദിക്, പുതിയ പോസ്റ്റ് ചർച്ചയാകും
- ക്യാപ്റ്റൻസി പന്തിന് പറ്റിയ പണിയല്ല, ആ ഭാരം ഒഴിഞ്ഞാൽ തന്നെ പ്രകടനം മെച്ചപ്പെടുമെന്ന് മുൻ ഇന്ത്യൻ താരം
- ആള് കൂടിയാൽ പാമ്പ് ചാകില്ലെന്ന് പന്ത്, വിരൽ ചൂണ്ടുന്നത് ടീം മാനേജ്മെൻ്റിന് നേരെ?, ശരിയായ രീതിയല്ലെന്ന് വിമർശനം
- Rishab Pant : 27 കോടി വെറും പാഴ്, ഉത്തരവാദിത്തമില്ലാത്ത ബാറ്റിംഗ്, ക്യാപ്റ്റൻസിയിലും ശോകം, നിരാശപ്പെടുത്തി വീണ്ടും റിഷഭ് പന്ത്
റിഷഭ് പന്ത് തിരികെ ഡൽഹിയിലേക്ക്, പ്രതിഫലം പകുതിയാക്കി കുറയ്ക്കും, പകരമായി കുൽദീപിനെ നൽകും
ലഖ്നൗ സൂപ്പര്‍ ജയന്‍സ് ഐപിഎല്‍ മെഗാതാരലേലത്തില്‍ 27 കോടി രൂപ മുടക്കിയാണ് പന്തിനെ ടീമിലെത്തിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2027 സീസണിന് മുന്നോടിയായി അണിയറയില്‍ വമ്പന്‍ ട്രേഡ് ഡീലുകള്‍ നടക്കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത് തന്റെ പഴയ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്ക് തിരിച്ചെത്തുമെന്ന് ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഖ്നൗ സൂപ്പര്‍ ജയന്‍സ് ഐപിഎല്‍ മെഗാതാരലേലത്തില്‍ 27 കോടി രൂപ മുടക്കിയാണ് പന്തിനെ ടീമിലെത്തിച്ചത്. എന്നാല്‍ ലഖ്നൗവില്‍ കഴിഞ്ഞ സീസണുകളിലൊന്നും കാര്യമായ പ്രകടനം നടത്താന്‍ താരത്തിനായിട്ടില്ല. ഈ സാഹചര്യത്തില്‍ റിഷഭ് പന്തിന്റെ പ്രതിഫലതുക പകുതിയായി കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. റിഷഭ് പന്തിനെ ലഭിക്കാനായി കുല്‍ദീപ് യാദവിനെ ഡല്‍ഹി ലഖ്നൗവിന് കൈമാറും.
2026ലെ ഐപിഎല്‍ ഫൈനലിന് മുന്‍പായി താന്‍ നായകസ്ഥാനം ഒഴിയുന്നതായി പന്ത് ലഖ്നൗ മാനേജ്മെന്റിനെ അറിയിച്ചിരുന്നു. നായകനെന്ന നിലയില്‍ എല്‍എസ്ജിയെ 10 കളികളിലാണ് പന്ത് വിജയത്തിലെത്തിച്ചത്. എന്നാല്‍ 18 കളികളില്‍ പരാജയപ്പെടുകയും ചെയ്തു. ലഖ്നൗവിനായി വെറും 26.4 ബാറ്റിംഗ് ശരാശരിയാണ് റിഷഭ് പന്തിനുള്ളത്. ഡല്‍ഹിയിലേക്ക് തിരിച്ചെത്തുന്നതോടെ ഋഷഭ് പന്ത് വീണ്ടും ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന. ഡല്‍ഹി ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഈ വാര്‍ത്ത വലിയ ആവേശമാണ് നല്‍കുന്നത്.
ഡല്‍ഹി ക്യാപിറ്റല്‍സ് സഹ-ഉടമകളുമായി പന്ത് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായും ഇരു ഫ്രാഞ്ചൈസികളും തമ്മിലുള്ള ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.റിഷഭ് പന്തിനെ വിട്ടുനല്‍കുമ്പോള്‍ അതിന് തുല്യമായ താരത്തെ ലഭിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് കുല്‍ദീപിനെ ഡല്‍ഹി വിട്ടുനല്‍കിയത്.
ഏകദിന-ടി20 ഫോര്‍മാറ്റുകളില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റിസ്റ്റ് സ്പിന്നര്‍മാരില്‍ ഒരാളായ കുല്‍ദീപ് എത്തുന്നതോടെ ലഖ്നൗവിന്റെ ബൗളിംഗ് ലൈനപ്പ് കൂടുതല്‍ ശക്തമാകും. ലഖ്നൗവിലെ സ്പിന്‍ അനുകൂല പിച്ചുകളില്‍ കുല്‍ദീപിന് വലിയ സ്വാധീനം ചെലുത്താനാകുമെന്നാണ് പ്രതീക്ഷ.ALSO READ: Suryakumar Yadav: സൂര്യകുമാർ യാദവ് മുംബൈ വിടുന്നു; കൊൽക്കത്തയിലേക്ക്