അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്ലാണ് കരിയർ തകർത്തത്, വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ
- സഞ്ജുവോ റുതുവോ അല്ല ചെന്നൈയുടെ പ്രശ്നം, അതൊരു യുവതാരമാണ്, തുറന്നുപറഞ്ഞ് ഇർഫാൻ പത്താൻ
- ഇതാണോ കളി?, ഈഡനിൽ കലിപ്പിച്ച് കിംഗ് ഖാൻ, കൊൽക്കത്ത തകർന്നടിയുമ്പോൾ ഗാലറിയിൽ ചൂടേറിയ ചർച്ച
- ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ
- ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്
അവനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റിനിർത്തുക അസാധ്യം, ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് ദിനേശ് കാർത്തിക്
ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനങ്ങള്‍ തുടരുന്ന താരത്തെ മാറ്റിനിര്‍ത്തുക ഇനി എളുപ്പമാവില്ലെന്നും കാര്‍ത്തിക് വ്യക്തമാക്കി.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ യുവതാരം ദേവ്ദത്ത് പടിക്കലിനെ വാനോളം പ്രശംസിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) മെന്റര്‍ ദിനേശ് കാര്‍ത്തിക്. പടിക്കല്‍ ഇതേ രീതിയിലാണ് ബാറ്റിംഗ് തുടരുന്നതെങ്കില്‍ താരത്തെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുക സെലക്ടര്‍മാര്‍ക്ക് പ്രയാസകരമായിരിക്കുമെന്ന് കാര്‍ത്തിക് പറഞ്ഞു.
ചെന്നൈയ്ക്കെതിരായ മത്സരത്തില്‍ 29 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത പടിക്കലിന്റെ പ്രകടനം ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നു. മതരത്തില് പടിക്കല്‍ കാണിച്ച ക്ഷമയും നിശ്ചയദാര്‍ഢ്യവും എടുത്ത് പറയേണ്ടതാണെന്നും കൃത്യമായ ക്രിക്കറ്റിംഗ് ഷോട്ടുകളിലൂടെയാണ് താരം റണ്‍സ് കണ്ടെത്തുന്നതെന്നും ദിനേഷ് കാര്‍ത്തിക് പറയുന്നു. ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനങ്ങള്‍ തുടരുന്ന താരത്തെ മാറ്റിനിര്‍ത്തുക ഇനി എളുപ്പമാവില്ലെന്നും കാര്‍ത്തിക് വ്യക്തമാക്കി.
ദേവ്ദത്ത് ഒരു പ്രോപ്പര്‍ പ്ലെയറാണ്. കൃത്യമായ സമയങ്ങളില്‍ ഗിയര്‍ മാറ്റാന്‍ അവന് കഴിവുണ്ട്. ഈ രീതിയിലുള്ള പ്രകടനം തുടരുകയാണെങ്കില്‍ അവനെ മാറ്റി നിര്‍ത്താനാകില്ല. അത് മാത്രമല്ല 25കാരനായ താരം കര്‍ണാടകയ്ക്കായി അവന്റെ നേതൃത്വപാടവവും തെളിയിച്ചുകഴിഞ്ഞു. ദിനേഷ് കാര്‍ത്തിക് പറഞ്ഞു.