ഇതാണോ കളി?, ഈഡനിൽ കലിപ്പിച്ച് കിംഗ് ഖാൻ, കൊൽക്കത്ത തകർന്നടിയുമ്പോൾ ഗാലറിയിൽ ചൂടേറിയ ചർച്ച

മത്സരത്തില്‍ കൊല്‍ക്കത്തയുടെ 2 വിക്കറ്റുകള്‍ അതിവേഗം നഷ്ടമായതോടെയാണ് വെങ്കി മൈസൂരുമായി ഷാറൂഖ് ചര്‍ച്ച ചെയ്തത്.

Shahrukh khan ,KKR IPL, Cricket News, IPL
രേണുക വേണു| Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (11:21 IST)
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിംഗ് തകര്‍ച്ച നേരിട്ടതോടെ ഗാലറിയില്‍ രോഷാകുലനായി ടീം ഉടമ ഷാറൂഖ് ഖാന്‍. ഷാറൂഖ് ഖാനും കൊല്‍ക്കത്ത ടീം സിഇഒയും തമ്മില്‍ ചൂടേറിയ ചര്‍ച്ചയാണ് ഗാലറിയില്‍ നടന്നത്. മത്സരത്തില്‍ കൊല്‍ക്കത്തയുടെ 2 വിക്കറ്റുകള്‍ അതിവേഗം നഷ്ടമായതോടെയാണ് വെങ്കി മൈസൂരുമായി ഷാറൂഖ് ചര്‍ച്ച ചെയ്തത്.

മഴ സാധ്യത നിലനില്‍ക്കുമ്പോള്‍ പഞ്ചാബിനെതിരെ ടോസ് നേടിയശേഷം ബാറ്റിംഗ് തെരെഞ്ഞെടുത്ത കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ തീരുമാനം നേരത്തെ തന്നെ ആരാധകരെ അമ്പരപ്പിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ടെങ്കിലും താന്‍ ഹാപ്പിയാണെന്നായിരുന്നു ടോസിനെ പറ്റി പഞ്ചാബ് നായകനായ ശ്രേയസ് അയ്യരുടെ പ്രതികരണം. മത്സരം തുടങ്ങി 2 ഓവറില്‍ തന്നെ 2 വിക്കറ്റുകള്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. ഇതോടെയാണ് ക്യാമറക്കണ്ണുകള്‍ ഷാറൂഖ് ഖാനിലേക്കെത്തിയത്.

ഈ ദൃശ്യങ്ങളില്‍ നിന്ന് കിംഗ് ഖാന്‍ സന്തുഷ്ടനല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ടീമിന്റെ തന്ത്രങ്ങളെ പറ്റിയോ കളിരീതിയെ പറ്റിയോ എല്ലാമുള്ള ചര്‍ച്ചയാകാം നടന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം മഴ കളി തടസ്സപ്പെടുത്തിയതോടെ ഇരുടീമുകളും ഓരോ പോയന്റ് വീതം പങ്കിട്ടു. മഴയുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗാലറിയിലെത്തിയ ശേഷം ആരാധകരെ അഭിവാദ്യം ശേഷമാണ് താരം മടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :