അനുബന്ധ വാര്‍ത്തകള്‍
- രാജസ്ഥാന് അടിതെറ്റി, രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഗില്ലിന്റെ ജിടി, ഐപിഎല്‍ പ്ലേ ഓഫില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്
- Vaibhav Suryavanshi : പയ്യൻ വന്നല്ലെ ഉള്ളു, അപ്പോഴേക്കും 100 സിക്സോ!, വമ്പൻ റെക്കോർഡിട്ട് വൈഭവ് സൂര്യവംശി
- ബംഗാളിൽ കനൽ തരി ബാക്കിയുണ്ട്, ഒരുങ്ങിയിരുന്നോളു, കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യതകൾ അടഞ്ഞിട്ടില്ല
- തുടർച്ചയായി അഞ്ച് തോൽവി, ഇപ്പോൾ നാല് ജയം; ജീവവായു നിലനിർത്തി കൊൽക്കത്ത
- ലഖ്നൗവിനെതിരെ തോൽവി, ആർസിബിയ്ക്ക് കാര്യങ്ങൾ എളുപ്പമാവില്ല, ആദ്യ രണ്ടിലെത്താൻ സാധ്യത മങ്ങുന്നു, പ്ലേ ഓഫ് സാധ്യതയും തുലാസിൽ
Vaibhav Sooryavanshi's Wicket: 'അവന്റെ തലയിലേക്ക് ബൗൺസർ'; നെഹ്‌റയുടെ 'ട്രിക്ക്' ഫലംകണ്ടു, ആഘോഷിച്ച് സിറാജ് (വീഡിയോ)
16 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 36 റൺസെടുത്താണ് സൂര്യവൻശിയുടെ പുറത്താകൽ
Vaibhav Sooryavanshi Wicket
Vaibhav Sooryavanshi: വൈഭവ് സൂര്യവൻശിയുടെ വിക്കറ്റെടുത്താൽ രാജസ്ഥാനെ പകുതി തോൽപ്പിക്കാമെന്നാണ് മറ്റു ടീമുകളെല്ലാം കരുതുന്നത്. ഏത് ബൗളർമാരെയും ആക്രമിച്ചു കളിക്കുന്ന സൂര്യവൻശിയുടെ ശൈലി കളിയുടെ ജയപരാജയങ്ങളെ സ്വാധീനിക്കുകയും ചെയ്യും. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് തോൽക്കുമ്പോൾ അതിനു പ്രധാന കാരണം സൂര്യവൻശി അധികംനേരം ക്രീസിൽ നിൽക്കാത്തതാണ്.
16 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 36 റൺസെടുത്താണ് സൂര്യവൻശിയുടെ പുറത്താകൽ. മുഹമ്മദ് സിറാജിന്റെ പന്തിൽ അർഷാദ് ഖാൻ ക്യാച്ചെടുക്കുകയായിരുന്നു. പരിശീലകൻ ആശിഷ് നെഹ്‌റ നൽകിയ നിർദേശം നടപ്പിലാക്കിയതാണ് സിറാജിനു സൂര്യവൻശിയുടെ വിക്കറ്റ് കിട്ടാൻ കാരണം.
സൂര്യവൻശി ആക്രമിച്ചു കളിക്കുന്ന സമയത്ത് ഡഗ്ഔട്ടിൽ നിന്ന് ആശിഷ് നെഹ്‌റ തലയിലേക്ക് ബൗൺസർ എറിയാൻ നിർദേശം നൽകുകയായിരുന്നു. നെഹ്‌റ പറഞ്ഞതുപോലെ സിറാജ് എറിയുകയും ചെയ്തു. വിക്കറ്റ് സ്വന്തമാക്കിയ ശേഷം സിറാജ് വൻ ആഘോഷപ്രകടനമാണ് നടത്തിയത്.