രാജസ്ഥാന് അടിതെറ്റി, രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഗില്ലിന്റെ ജിടി, ഐപിഎല്‍ പ്ലേ ഓഫില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്
ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തില്‍ 77 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയതോടെയാണ് പോയന്റ് പട്ടികയില്‍ ജിടി കുതിപ്പ് നടത്തിയത്.
ഐപിഎല്ലിലെ ആദ്യപകുതി കഴിഞ്ഞപ്പോള്‍ എന്തിനാണ് ഇങ്ങനെ മത്സരങ്ങള്‍ നടത്തുന്നത് പഞ്ചാബിന് കപ്പങ്ങ് കൊടുത്തൂടെ എന്ന് പറഞ്ഞവര്‍ ധാരാളമാണ്. പഞ്ചാബും ആര്‍സിബിയുമായിരുന്നു ആദ്യപകുതിയില്‍ ഭരിച്ചിരുന്നതെങ്കില്‍ ഗ്രൂപ്പ് ഘട്ടം അവസാനിക്കാറാകുമ്പോള്‍ ഈ രണ്ട് ടീമുകളില്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഐപിഎല്ലില്‍ തോറ്റുകൊണ്ട് തുടങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാമതെത്തിയിരിക്കുന്നതാകട്ടെ ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സും.
ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തില്‍ 77 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയതോടെയാണ് പോയന്റ് പട്ടികയില്‍ ജിടി കുതിപ്പ് നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ജിടി ശുഭ്മാന്‍ ഗില്ലിന്റെയും സായ് സുദര്‍ശന്റെയും അര്‍ധസെഞ്ചുറി പ്രകടനങ്ങളുടെ മികവില്‍ 229 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ ബാറ്റിംഗ് 16.3 ഓവറില്‍ 152 റണ്‍സില്‍ അവസാനിച്ചു. 25 പന്തില്‍ 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍.
ഗുജറാത്തിനായി റാഷിദ് ഖാന്‍ 33 റണ്‍സിന് 4 വിക്കറ്റെടുത്തപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ 12 റണ്‍സിന് 3 വിക്കറ്റും കഗിസോ റബാഡ 33 റണ്‍സിന് 2 വിക്കറ്റും സ്വന്തമാക്കി. രാജസ്ഥാനായി 16 പന്തില്‍ 36 റണ്‍സാണ് വൈഭവ് സൂര്യവംശി നേടിയത്. 44 പന്തില്‍ 84 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 36 പന്തില്‍ 55 റണ്‍സെടുത്ത സായ് സുദര്‍ശനുമാണ് നേരത്തെ ഗുജറാത്തിനെ മികച്ച നിലയിലെത്തിച്ചത്. 20 പന്തില്‍ 37 റണ്‍സുമായി വാഷിങ്ങ്ടണ്‍ സുന്ദര്‍ പുറത്താകതെ നിന്നു. രാജസ്ഥാനായി ബ്രിജേഷ് ശര്‍മ 2 വിക്കറ്റെടുത്തു.