Abhishek Sharma: ബൗളർമാർക്കു പുല്ലുവില; തല്ലിയോടിച്ച് അഭിഷേക് ശർമ, സെഞ്ചുറി
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് നേടി
Abhishek Sharma
Abhishek Sharma: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരബാദിന്റെ ഓപ്പണർ അഭിഷേക് ശർമയ്ക്കു സെഞ്ചുറി. 68 പന്തുകൾ നേരിട്ട അഭിഷേക് 135 റൺസുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് നേടി.
10 ഫോറും 10 സിക്‌സും അടങ്ങിയതാണ് അഭിഷേക് ശർമയുടെ ഇന്നിങ്‌സ്. പത്തോ അതിൽ അധികമോ സിക്‌സുകളുമായുള്ള വ്യക്തിഗത ഇന്നിങ്‌സുകളിൽ അഭിഷേക് രണ്ടാം സ്ഥാനത്താണ്, അഞ്ച് തവണ. 18 തവണ ഈ നേട്ടം കൈവരിച്ച വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ ആണ് ഒന്നാമത്.
ടി20 ക്രിക്കറ്റിൽ ഇത് ഒൻപതാം തവണയാണ് അഭിഷേക് സെഞ്ചുറി നേടുന്നത്. ഈ നേട്ടം കൈവരിക്കുന്ന താരങ്ങളിൽ വിരാട് കോലിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാനും അഭിഷേകിനു സാധിച്ചു. കോലിയും ടി20 ക്രിക്കറ്റിൽ ഒൻപത് തവണ സെഞ്ചുറി നേടിയിട്ടുണ്ട്.