1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Ayush Mahtre Injury Update CSK

'ആകെ കളിച്ചിരുന്ന ഒരുത്തനും പോയി'; ചെന്നൈ സൂപ്പർ കിങ്‌സിനു കുനിൻമേൽ കുരു !

ചെന്നൈ സൂപ്പർ കിങ്‌സിന്റെ യുവതാരം ആയുഷ് മാത്രെയ്ക്ക് ആണ് ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുക

Ayush Mahtre
Ayush Mahtre

ഈ സീസൺ ചെന്നൈ സൂപ്പർ കിങ്‌സിനു അത്ര ശുഭകരമല്ല. ആറ് കളികൾ പൂർത്തിയായപ്പോൾ വെറും രണ്ട് ജയവുമായി പോയിന്റ് ടേബിളിൽ എട്ടാമതാണ് സി.എസ്.കെയുടെ സ്ഥാനം. ഇപ്പോൾ ഇതാ ഈ സീസണിൽ മികച്ച രീതിയിൽ കളിച്ചുകൊണ്ടിരുന്ന യുവതാരത്തെയും ചെന്നൈയ്ക്ക് നഷ്ടമായിരിക്കുന്നു. 
 
ചെന്നൈ സൂപ്പർ കിങ്‌സിന്റെ യുവതാരം ആയുഷ് മാത്രെയ്ക്ക് ആണ് ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുക. ചെന്നൈ സൂപ്പർ കിങ്‌സ് സമൂഹമാധ്യമത്തിലെ ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ശനിയാഴ്ച ഹൈദരാബാദിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിടെയാണ് 18 കാരൻ ആയുഷിനു കാലിലെ പേശിക്ക് പരുക്കേറ്റത്. 6-12 ആഴ്ചയെങ്കിലും പൂർണ വിശ്രമം ആവശ്യമാണ്. അതിനാൽ ഐപിഎലിൽ താരത്തിനു ഇനി കളിക്കാൻ സാധിക്കില്ല. ഇന്നലെ മുംബൈയിലെത്തിയ ആയുഷ്, സ്‌കാനിങ്ങിനു വിധേയനായിരുന്നു. പരിശോധനയിൽ പരുക്ക് ഗുരുതരമാണെന്നു വ്യക്തമായതോടെയാണ് ഡോക്ടർമാർ വിശ്രമം നിർദേശിച്ചത്.
 
ഈ സീസണിൽ ചെന്നൈയുടെ ടോപ് സ്‌കോററാണ് ആയുഷ്. സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തുമ്പോൾ ആറ് കളികളിൽ നിന്ന് 201 റൺസുമായി ചെന്നൈയ്ക്കു ആശ്വാസമായിരുന്നു ആയുഷ്. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ആയുഷ് പുറത്താകുന്നതോടെ ചെന്നൈയ്ക്കു കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. 
അടുത്ത ലേഖനം
Abhishek Sharma: ബൗളർമാർക്കു പുല്ലുവില; തല്ലിയോടിച്ച് അഭിഷേക് ശർമ, സെഞ്ചുറി