Hardik Pandya angry to Tilak varma: 'നീ എന്ത് കോപ്പാണ് ചെയ്യുന്നേ'; ഹാർദിക്കിന്റെ 'ആംഗ്രി' ഏറ്റു, തിലക് ട്രാക്ക് മാറ്റി
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 45 പന്തിൽ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 101 റൺസുമായി തിലക് വർമ പുറത്താകാതെ നിന്നു
Hardik Pandya and Tilak varma
Hardik Pandya angry to Tilak varma: മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ഗ്രൗണ്ടിൽ എന്തിനോടും വൈകാരികമായി പ്രതികരിക്കുന്ന താരമാണ്. സ്വന്തം ടീമിലെ കളിക്കാരോടാണെങ്കിലും ദേഷ്യം വന്നാൽ കയർത്തു സംസാരിക്കും. അങ്ങനെ ഹാർദിക് പാണ്ഡ്യയുടെ 'ആംഗ്രി' കാരണം മുംബൈ ഇന്ത്യൻസ് താരം തിലക് വർമയ്ക്കു കിട്ടിയത് കലക്കനൊരു സെഞ്ചുറി !
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 45 പന്തിൽ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 101 റൺസുമായി തിലക് വർമ പുറത്താകാതെ നിന്നു. കളിയിലെ താരവും തിലക് തന്നെ. ബാറ്റിങ്ങിനിടെ നായകൻ ഹാർദിക് പാണ്ഡ്യ തിലക് വർമയെ വഴക്ക് പറയുന്ന രംഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
തിലകിനൊപ്പം ഹാർദിക് ബാറ്റ് ചെയ്യുന്ന സമയത്താണ് ഇത്. 22 പന്തിൽ 19 റൺസാണ് തിലക് നേടിയത്. തിലകിന്റെ മെല്ലെപ്പോക്കിൽ ഹാർദിക് പാണ്ഡ്യ പ്രകോപിതനായി. ഡ്രിങ്‌സ് ബ്രേക്കിനിടെ പാണ്ഡ്യ തിലകിനെ ചീത്ത പറയുകയായിരുന്നു. പിന്നീട് ഗിയർ മാറ്റുന്ന തിലകിനെയാണ് മുംബൈ ആരാധകർ കണ്ടത്.
22 പന്തിൽ 19 റൺസെടുത്ത തിലക് അടുത്ത 23 പന്തുകളിൽ അടിച്ചെടുത്തത് 82 റൺസ്. ഹാർദിക്കിന്റെ ചീത്ത കൊണ്ട് ഗുണമുണ്ടായെന്നാണ് ആരാധകർ പറയുന്നത്. കഴിഞ്ഞ അഞ്ച് കളികളിൽ നിന്ന് വെറും 45 റൺസാണ് തിലകിന്റെ സമ്പാദ്യം. ഫോംഔട്ടിൽ തപ്പിതടഞ്ഞു നിൽക്കുന്ന തിലകിനെയാണ് ഹാർദിക് തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ഉപദേശം കൊണ്ട് ഫോമിലേക്ക് തിരിച്ചെത്തിച്ചത്.Tilak Varma-ಗೆ ಹುರಿದುಂಬಿಸುತ್ತಿರುವ Hardik Pandya!
— Star Sports Kannada (@StarSportsKan) April 20, 2026
ವೀಕ್ಷಿಸಿ | #TATAIPL2026 #GTvsMI | LIVE NOW | ನಿಮ್ಮ Star Sports ಕನ್ನಡ & JioHotstar ನಲ್ಲಿ.#TATAIPL pic.twitter.com/0TDzA1kNzM