അനുബന്ധ വാര്‍ത്തകള്‍
- ഹോര്‍മുസ് തുറക്കണം: യുഎന്നില്‍ പ്രമേയവുമായി ബഹ്റൈന്‍
- ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു
- വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ
- പെട്രോളിന് ഒറ്റ ദിവസം കൂടിയത് 26 രൂപ; പാക്കിസ്ഥാനില്‍ ഒരുലിറ്റര്‍ പെട്രോളിന് 393.35 രൂപയായി
- വീണ്ടും ഇറാൻ കപ്പൽ തടഞ്ഞ് യുഎസ്
ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്
ഹോര്‍മുസ് തുറക്കാമെന്നും ആണവ ചര്‍ച്ച പിന്നീടാക്കാമെന്നുമുള്ള പുതിയ നിര്‍ദ്ദേശവുമായി ഇറാന്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഹോര്‍മുസ് തുറക്കാമെന്നും ആണവ ചര്‍ച്ചകള്‍ പിന്നീട് ആകാമെന്നുമുള്ള നിര്‍ദ്ദേശം പാക്കിസ്ഥാന് വഴിയാണ് ഇറാന് അമേരിക്കയ്ക്ക് കൈമാറിയതെന്ന് അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രശ്നം വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള നീക്കമായിട്ടാണ് ഇറാന്റെ നിര്‍ദ്ദേശത്തെ കാണുന്നത്. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുക എന്നത് പ്രധാനമാണെന്നാണ് അമേരിക്ക കരുതുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി. 38 കപ്പലുകളെ തിരിച്ചയച്ചു. സെന്‍ട്രല്‍ കമാന്റാണ് ഇക്കാര്യം എക്സിലുടെ അറിയിച്ചത്. 38 കപ്പലുകളോട് തിരിച്ചുപോകാനോ അല്ലെങ്കില്‍ തുറമുഖത്തേക്ക് മടങ്ങാനോ ആണ് അമേരിക്കന്‍ സേന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ഉപരോധങ്ങള്‍ക്ക് പിന്നാലെ പാകിസ്ഥാനില്‍ ഇന്ധന വില കുതിച്ചുയര്‍ന്നു. പെട്രോളിന് ഒറ്റ ദിവസം കൂടിയത് 26 രൂപയാണ്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില വര്‍ദ്ധിച്ചതാണ് പാകിസ്ഥാനില്‍ ഇന്ധനവില കുതിച്ചുയരാന്‍ കാരണമായത്. പെട്രോളിനും ഹൈ സ്പീഡ് ഡീസലിനും ലിറ്ററിന് 26.77 രൂപയാണ് വര്‍ദ്ധിച്ചത്.