1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Oil Companies set to hike Fuel Price again

Fuel Price India : ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ, 2 രൂപ വരെ ഇനിയും കൂടും

രാജ്യത്ത് ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വീണ്ടും വില വര്‍ധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികള്‍.

Oil companies
രാജ്യത്ത് ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വീണ്ടും വില വര്‍ധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികള്‍. 2 ആഴ്ചയ്ക്കിടെ നാല് തവണയായി 8 രൂപ കൂട്ടിയെങ്കിലും ഇന്ധനവില ഇനിയും കൂടുമെന്നാണ് സൂചന. ആകെ വില വര്‍ധന 10 രൂപയിലെത്തും വരെ വില ഉയര്‍ത്തുമെന്നാണ് സൂചന. ഈ വില വര്‍ധനവ് അടുത്തുതന്നെ ഉണ്ടാകുമെന്ന് ദേശീയമാധ്യമങ്ങള്‍ പറയുന്നു. ഇതിനിടെ രാജ്യത്ത് സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു. സിഎന്‍ജി വില കിലോയ്ക്ക് 2 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ദില്ലിയില്‍ പുതിയ നിരക്ക് 83.09 രൂപയായി.
 
കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ സിഎന്‍ജിയുടെ വിലയില്‍ 7 രൂപയുടെ വര്‍ധനവാണുണ്ടായത്. അതേസമയം സംസ്ഥാനവ്യാപകമായി ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം ശക്തമാണ്. ഇതിനിടെ അമേരിക്ക ഹോര്‍മുസില്‍ ആക്രമണം നടത്തിയതും റഷ്യ യുക്രെയ്‌നില്‍ അക്രമണം കടുപ്പിച്ചതും ആഗോള തലത്തില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇറാന്‍- അമേരിക്ക സമാധാന ചര്‍ച്ചകള്‍ക്ക് ശുഭ സൂചനകള്‍ ലഭിച്ചില്ലെങ്കില്‍ ഇന്ധനവില ഇനിയും ഉയരുമെന്ന് ഉറപ്പാണ്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല; ഇഡി പരിശോധനയിൽ മുഹമ്മദ് റിയാസ്