1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Muhammed Riyas against Sanghparivar

സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല; ഇഡി പരിശോധനയിൽ മുഹമ്മദ് റിയാസ്

Muhammed Riyas against Sanghparivar
കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീട്ടിൽ പരിശോധന നടത്തുമ്പോൾ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പി.എ.മുഹമ്മദ് റിയാസ്. എന്തൊക്കെ സംഭവിച്ചാലും സംഘപരിവാറിനു മുന്നിൽ കുമ്പിടില്ലെന്ന് റിയാസ് പറഞ്ഞു. 
 
' വളഞ്ഞിട്ടടിച്ചോളൂ...പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും' മുഹമ്മദ് റിയാസ് പ്രതികരിച്ചു. 
 
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും പ്രതിപക്ഷ എംഎൽഎയായ മുഹമ്മദ് റിയാസിന്റെയും വീടുകൾ ഉൾപ്പെടെ 12 ഇടങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. രാവിലെ ആറിനു പരിശോധന തുടങ്ങി.
അടുത്ത ലേഖനം
Fuel Price India : ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ, 2 രൂപ വരെ ഇനിയും കൂടും