പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ ഇഡി റെയ്ഡ്
സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട 12 ഇടങ്ങളിലാണ് റെയ്ഡ്.
മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. എക്‌സാലോജിക്- സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട 12 ഇടങ്ങളിലാണ് റെയ്ഡ്.
പിണറായിയുടെ തിരുവനന്തപുരത്തെ വാടകവീട്ടിലും റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വസതിയിലുമാണ് റെയ്ഡ്. പിണറായി വിജയനും മകള്‍ വീണാ വിജയനുള്‍പ്പടെയുള്ളവര്‍ തിരുവനന്തപുരത്ത് ഉണ്ടെന്നാണ് സൂചന. എക്‌സാലോജിക്- സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരമുള്ള കേസില്‍ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് റെയ്ഡ്.
കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ സംബന്ധിച്ച് സിഎംആര്‍എല്ലിനെതിരായ ആരോപണങ്ങളാണ് ഇ ഡി അന്വേഷിക്കുന്നത്. പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സലോജിക് എന്ന സ്ഥാപനത്തിന് സിഎംആര്‍എല്‍ വന്‍തുക നിയമവിരുദ്ധമായി നല്‍കിയെന്നതാണ് പ്രധാന ആരോപണം.