1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran says talks only if US guarantees it will not attack

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആക്രമിക്കില്ലെന്ന് അമേരിക്ക ഉറപ്പുനല്‍കിയാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍

US - Iran
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ആക്രമിക്കില്ലെന്ന് അമേരിക്ക ഉറപ്പുനല്‍കിയാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍. തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് ചര്‍ച്ചാ നീക്കം. ഇറാനുമായി ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ സംസാരിച്ചു. ഇനി ആക്രമണം ഉണ്ടാകില്ലെന്ന് അമേരിക്ക ഉറപ്പ് നല്‍കിയാല്‍ മാത്രം ഹോര്‍മുസ് തുറക്കുന്നതും ആണവ ചര്‍ച്ചകളും പരിഗണിക്കാമെന്നാണ് ഇറാന്റെ നിലപാട്.
 
ഹോര്‍മുസ് തുറക്കാമെന്നും ആണവ ചര്‍ച്ച പിന്നീടാക്കാമെന്നുമുള്ള നിര്‍ദ്ദേശം നേരത്തേ ഇറാന്‍ മുന്നോട്ട് വച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിന് ഹോര്‍മുസ് തുറക്കാമെന്നും ആണവ ചര്‍ച്ചകള്‍ പിന്നീട് ആകാമെന്നുമുള്ള നിര്‍ദ്ദേശം പാക്കിസ്ഥാന്‍ വഴിയാണ് ഇറാന്‍ അമേരിക്കയ്ക്ക് കൈമാറിയതെന്ന് അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
പ്രശ്നം വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള നീക്കമായിട്ടാണ് ഇറാന്റെ നിര്‍ദ്ദേശത്തെ കാണുന്നത്. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുക എന്നത് പ്രധാനമാണെന്നാണ് അമേരിക്ക കരുതുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി. 38 കപ്പലുകളെ തിരിച്ചയച്ചു. സെന്‍ട്രല്‍ കമാന്റാണ് ഇക്കാര്യം എക്സിലുടെ അറിയിച്ചത്. 38 കപ്പലുകളോട് തിരിച്ചുപോകാനോ അല്ലെങ്കില്‍ തുറമുഖത്തേക്ക് മടങ്ങാനോ ആണ് അമേരിക്കന്‍ സേന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വയറുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴ; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി