1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US Iran ceasefire Netanyahu excludes lebanon

പാകിസ്ഥാനെ തള്ളി ഇസ്രായേൽ, രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനനെ ഉൾപ്പെടുത്തില്ലെന്ന് നെതന്യാഹു

netanyahu on Israel Iran War
ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്തുണ അറിയിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ രണ്ടാഴ്ച വെടിനിര്‍ത്തലില്‍ ലെബനനിലെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഇറാന്‍- അമേരിക്ക വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ഔദ്യോഗിക പ്രതികരണത്തിലാണ് നെതന്യാഹുവിന്റെ ഓഫീസ് നിലപാട് വ്യക്തമാക്കിയത്.
 
 ഇറാന്‍ ഹോര്‍മുസ് തുറന്നുതരികയും യുഎസ്, ഇസ്രായേല്‍ മേഖലയിലെ മറ്റ് രാജ്യങ്ങള്‍ എന്നിവര്‍ക്കെതിരായ എല്ലാ ആകൃമണങ്ങളും അവസാനിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ രണ്ടാഴ്ചത്തേക്ക് ഇറാനെതിരായ ആക്രമണങ്ങള്‍ നിര്‍ത്തിവെയ്ക്കാമെന്നുള്ള ട്രംപിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
 
ഇറാന്റെ ഭീഷണി ഒഴിവാക്കാന്‍ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ചര്‍ച്ചയിലൂടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് യുഎസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലില്‍ ലെബനനിലെ ഉള്‍പ്പെടുത്തില്ല. നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്