പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ട്രംപ് മുന്നോട്ടുവച്ച രണ്ടാഴ്ചത്തെ വെടി നിര്‍ത്താന്‍ അംഗീകരിച്ചതായി ഇറാന്‍; ഹോര്‍മുസ് തുറക്കും

Strait OF Hormuz, Donald Trump,NATO,Iran- USA war, Middle east crisis
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 ഏപ്രില്‍ 2026 (07:43 IST)
പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ട്രംപ് മുന്നോട്ടുവച്ച രണ്ടാഴ്ചത്തെ വെടി നിര്‍ത്താന്‍ അംഗീകരിച്ചതായി ഇറാന്‍. ഇറാന്‍ സൈന്യത്തിന്റെ സഹായത്തോടെ ഹോര്‍മോസ് കടലിടുക്ക് തുറക്കുമെന്ന് ഇറാന്‍ അറിയിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി ഒരു അന്തിമ കരാറിന് രണ്ടാഴ്ചത്തെ സമയം അമേരിക്ക ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആരോഗ്യനില വളരെ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. പുണ്യനഗരമായ കോമില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ബ്രിട്ടീഷ് പത്രമായ ദി ടൈംസ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് രാജ്യത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതായും സൂചനയുണ്ട്. ഇറാന്റെ മുന്‍ പരമോന്നത നേതാവും പിതാവുമായ അലി ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിലാണ് മൊജ്തബ ഖമേനിക്ക് ഗുരുതരമായി പരിക്കേറ്റത്. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :