രേണുക വേണു|
Last Modified ബുധന്‍, 8 ഏപ്രില്‍ 2026 (08:47 IST)
ഇറാൻ യുദ്ധത്തിൽ താൽക്കാലിക സമാധാനത്തിനു ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാഴ്ചത്തേക്കു വെടിനിർത്തൽ പ്രഖ്യാപിച്ചു. ട്രംപ് ആണ് ഇസ്രയേലിനു വെടിനിർത്തൽ നിർദേശം നൽകിയത്.
വാഷിങ്ടണും ടെഹ്‌റാനും തമ്മിലുള്ള ചർച്ചകൾക്കു പാക്കിസ്ഥാൻ മധ്യസ്ഥത വഹിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാനിൽ ആക്രമണം നിർത്തുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്ക് ഇറാൻ തുറക്കുമെന്നും യുഎസ് അവകാശപ്പെടുന്നു. എന്നാൽ ഹോർമുസ് നിയന്ത്രണം ഇറാൻ തുടരാനാണ് സാധ്യത.
അതേസമയം ആക്രമിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ട് ഏതെങ്കിലും തരത്തിലുള്ള പ്രഖ്യാപനം ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായാൽ കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.