റെഡ് ലൈൻ ലംഘിച്ചാൽ യുഎസിനും സഖ്യകക്ഷികൾക്കും വർഷങ്ങളോളം എണ്ണയും വാതകയും ഇല്ലാതെയാക്കും : ഇറാൻ

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇറാന്റെ ഭീഷണി.

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (20:57 IST)
ഇറാന്റെ റെഡ് ലൈനുകള്‍ ലംഘിച്ചാല്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും എണ്ണ, വാതക ശേഖരം വര്‍ഷങ്ങളോളം ഇല്ലാതെയാക്കുന്നതാകും ആക്രമണമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇറാന്റെ ഭീഷണി. ഇതിനിടെ ഇറാന്റെ തന്ത്രപ്രധാനമായ ഖാര്‍ഗ് ദ്വീപിന് നേരെ യുഎസ് കനത്ത ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഇസ്രായേലി ആക്രമണത്തെ തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ഇറാനിയന്‍ നഗരങ്ങളായ ഹാഷ്ട്‌ഗെര്‍ഡിനും ത്ബ്രിസിനും ഇടയിലുള്ള റെയില്‍വേ പാളം തകര്‍ന്നു. അതേസമയം തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ പരിധികള്‍ വെയ്ക്കില്ലെന്ന് ഐആര്‍ജിസി പ്രസ്താവനയിലൂടെ അറിയിച്ചു. യുഎസ് തീവ്രവാദികള്‍ റെഡ് ലൈന്‍ ലംഘിച്ചാല്‍ ഇറാന്റെ പ്രതികരണം മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്നും ഐആര്‍ജിസി വ്യക്തമാക്കി. അമേരിക്കയുടെയും അതിന്റെ പങ്കാളികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ നടപടിയെടുക്കും. ഇത് വര്‍ഷങ്ങളോളം മേഖലയിലെ എണ്ണ, വാതക വിതരണത്തെ ഇല്ലാതെയാക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.

അയല്‍ രാജ്യങ്ങളോടുള്ള സൗഹാര്‍ദ്ദം മുന്‍നിര്‍ത്തി ഇറാന്‍ സംയമനം പാലിച്ചിട്ടുണ്ടെന്നും എന്നാല്‍ അത്തരം പരിഗണനകള്‍ തങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും ഐആര്‍ജിസി വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :