1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. UAE India flight ticket charge

യുഎഇയിൽ നിന്ന് നാട്ടിലെത്താൻ അഞ്ചിരട്ടി ചിലവ്, നിരക്ക് വർധനവിൽ കൈപൊള്ളി പ്രവാസികൾ

പെരുന്നാൾ
പെരുന്നാൾ കാലം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക എന്നത് ഏത് പ്രവാസിയുടെയും ആഗ്രഹമാണ്. എന്നാൾ ഈ പെരുന്നാൾ കാലം പ്രവാസികൾക്ക് താങ്ങാനാവുമോ എന്ന ചോദ്യമാണ് അന്തരീക്ഷത്തിൽ ഉയരുന്നത്.
 
പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്ന് മുതൽ അഞ്ചിരട്ടി വരെ നിരക്ക് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് കവർന്നെടുത്ത നീണ്ട 2 വർഷങ്ങൾക്ക് ശേഷമാണ് പ്രവാസികളിൽ പലരും നാട്ടിലെത്തുന്നത്. ഈ സമയത്തെ ടിക്കറ്റ് വില വർധനവാണ് പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുന്നത്.
 
ഇന്ന് ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്ക് ശരാശരി 7729 രൂപയാണെങ്കിൽ ഈ മാസം 30ന് ഇത് 32,227 രൂപ മുതൽ 40,143 രൂപ വരെയാണ്. മാത്രവുമല്ല തിരിച്ചു പോക്ക് വേറെ എയർലൈനുകളിൽ തരപ്പെടുത്തിയാൽ മാത്രമേ ഈ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കു. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വാട്‌സാപ്പിൽ സബ്‌സ്ക്രിപ്‌ഷൻ?