വായയും ചെവിയുമില്ലാതെ മാസം തികയാതെ ജനിച്ചവരാണ് മോദിയെ വിമർശിക്കുന്നവർ, ഇളയരാജയ്ക്ക് പിന്നാലെ മോദി സ്തുതിയുമായി ഭാഗ്യരാജ്

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (17:44 IST)
സംഗീതജ്ഞൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭരണഘടന ശിൽപിയായ അംബേദ്‌ക്കറുമായി താരതമ്യപ്പെടുത്തിയത് വലിയ വിവാദങ്ങളാണ് തമിഴ്‌നാട്ടിൽ ഉണ്ടാക്കിയത്. ഇതിന് പിന്നാലെ തന്നെ മോദിയെ പ്രശംസയുമായി ർഅംഗത്ത് വന്നിരിക്കുകയാണ് തമിഴ് നടനും സംവിധായകനുമയ ഭാഗ്യരാജ്.

വായും ചെവിയും വളർച്ചയെത്താതെ മൂന്നാം മാസത്തിൽ ജനിച്ചവരാണ് മോദിയെ വിമർശിക്കുന്നവരെന്നാണ് ഭാഗ്യരാജ് പറയുന്നത്. മറ്റുള്ളവർ പറയുന്നത് കേൾക്കാനോ പറയാനോ അവർക്കാവില്ല, അതോർത്ത് ആശങ്കപ്പെടേണ്ടതില്ല. മൂന്നാം മാസത്തിൽ മാസം തികയാതെ ജനിച്ചവരായി മോദി വിമർശകരെ കണ്ടാൽ മതി. ഭാഗ്യരാജ് പറഞ്ഞു.

നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങൾ വിവരിക്കുന്ന പുസ്‌തക പ്രകശനചടങ്ങിലായിരുന്നു ഭാഗ്യരാജിന്റെ പ്രതികരണം. അതേസമയം പരാമർശം വിവാദമായതോടെ ഭാഗ്യരാജ് ‌ക്ഷമാപണമായി രംഗത്തെത്തി. ഭിന്നശേഷിക്കാർക്കെതിരെ മോശം പരാമർശമല്ല ഉദ്ദേശിച്ചതെന്നും അങ്ങനെ ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നതായും ഭാഗ്യരാജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :