1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. International flights to resume

രാജ്യാന്തര വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

വിമാനം
ഇന്ന് മുതൽ രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കും. കൊവിഡ് മൂലം ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി നേരത്തെയുണ്ടായിരുന്ന സ്ഥിതിയിലാകും സർവീസുകൾ. രാജ്യാന്തര വിമാന സർവീസുകൾ പുനരാരം‌ഭിക്കുന്നതോടെ ടിക്കറ്റ് നിരക്കുകൾ കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.
 
വിമാനയാത്രയ്ക്കും വിമാനത്താവളങ്ങൾക്കുമുള്ള കൊവിഡ് മാർഗനിർദേശങ്ങളിൽ കേന്ദ്രസർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.  സാമൂഹിക അകലം ഉറപ്പ് വരുത്തൻ സീറ്റുകൾ ഇനി ഒഴിചിടേണ്ടതില്ല. വിമാനങ്ങളിലെ കാബിൻ ക്രൂ പിപിഇ കിറ്റ് ഉപയോഗിക്കണമെന്നുള്ള നിബന്ധനയും ഒഴിവാക്കി. വിമാനത്താവളങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ദേഹപരിശോധന നടത്താനും തടസ്സമില്ല. അതേസമയം മാസ്‌ക് ഉപയോഗിക്കുന്നത് തുടരണം.
അടുത്ത ലേഖനം
നിരക്ക് വർധിപ്പിക്കുമെന്ന് ഉറപ്പ്, സ്വകാര്യ ബസ് സമരം പിൻവലിച്ചു