ചൈനയുമായുള്ള അമേരിക്കയുടെ ബന്ധത്തെ പ്രശംസിച്ച് ട്രംപ്; ഈ മാസം ഷി ജിന്‍പിങ്ങിനെ ക്ഷണിച്ച് ഡിന്നര്‍ നല്‍കും
ഈ മാസം അവസാനം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ് വാഷിംഗ്ടണിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിനായി അമേരിക്ക അത്താഴവിരുന്ന് നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അത്താഴ തീയതി സ്ഥിരീകരിച്ച ട്രംപ് ഇറാനുമായുള്ള ചൈനയുടെ ബന്ധത്തെച്ചൊല്ലി വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള സംഘര്‍ഷത്തെ കുറച്ചുകാണുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മില്‍ മത്സരമുണ്ടെങ്കിലും മികച്ച രീതിയില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും നല്ല ബിസിനസ്സ് നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഷി ജിന്‍പിങ്ങിനെ വ്യക്തിപരമായി അദ്ദേഹം ഊഷ്മളമായി അഭിസംബോധന ചെയ്തു. അദ്ദേഹത്തെ ഒരു മികച്ച മാന്യന്‍ എന്ന് വിളിക്കുകയും ഇരു നേതാക്കള്‍ക്കും ശക്തമായ ബന്ധവും ശക്തമായ വ്യാപാര ബന്ധവുമുണ്ടെന്ന് പറയുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം യുഎസും ചൈനയും തമ്മില്‍ താരിഫ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഒടുവില്‍ ഒരു വ്യാപാര ഉടമ്പടിയില്‍ എത്തി. ഇപ്പോള്‍ ഇറാനിയന്‍ എണ്ണ വാങ്ങുന്ന ഏറ്റവും വലിയ രാജ്യമെന്ന നിലയില്‍ ചൈനയുടെ പങ്കാണ് സംഘര്‍ഷത്തിന്റെ ഒരു പ്രധാന ഉറവിടം. ഇറാനുമായുള്ള ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കണമെന്ന് ചൈനയോട് ട്രംപ് ആവശ്യപ്പെട്ടിട്ടും ചൈന ചെവിക്കൊള്ളുന്നില്ല.