Nepal Flash Flood: വിറങ്ങലിച്ച് നേപ്പാൾ, മരണസംഖ്യ 162, വിനോദയാത്രയ്‌ക്കെത്തിയ 47 പേരെ കാണാനില്ല
നേപ്പാളിൽ വിനോദയാത്രയ്‌ക്കെത്തിയ 47 പേരെ കാണാനില്ല. ഇവരുമായി ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥയിലാണ്
Nepal Floods
Nepal Flash Flood: നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 162 ആയി. പൊലീസിന്റെ കണക്ക് പ്രകാരമാണിത്. 64 പേരുടെ മൃതദേഹം ചിത്വാൻ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും 26 പേരുടെ മൃതദേഹം നവാൽപരാസി ഈസ്റ്റിൽ നിന്നുമാണ് ലഭിച്ചത്.
47 പേരടങ്ങിയ സംഘത്തെ കാണാനില്ല
നേപ്പാളിൽ വിനോദയാത്രയ്‌ക്കെത്തിയ 47 പേരെ കാണാനില്ല. ഇവരുമായി ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഓസ്‌ട്രേലിയയിൽ നിന്നുള്ള 15 പേരും കാനഡയിൽ നിന്നുള്ള പത്ത് പേരും ഈ സംഘത്തിലുണ്ട്. ഓസ്‌ട്രേലിയൻ സംഘത്തിൽ 14, 11 വയസ് പ്രായമുള്ള കുട്ടികളുണ്ട്.
വൻ ദുരന്തം
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 403 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് വിവരം. ഇതിൽ 341 പേർ വിനോദയാത്രയ്‌ക്കെത്തിയ വിദേശികളാണ്. ഇന്ത്യയിൽ നിന്നുള്ളവരും ഈ സംഘത്തിലുണ്ട്.
മിന്നൽ പ്രളയത്തിന് കാരണം
ഭൂകമ്പമാണ് മിന്നൽ പ്രളയത്തിനു കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ മഞ്ഞ് മല ഇടിച്ചിലാണ് പ്രളയത്തിനു കാരണമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. മലയ്ക്കു മുകളിൽ നിന്ന് വലിയൊരു മഞ്ഞ് പാളി ഇടിഞ്ഞെന്നാണ് നിഗമനം. Read Also: പിണറായി വിജയൻ, സ്റ്റാലിൻ, കെജ്രിവാൾ മികച്ച മുഖ്യമന്ത്രിമാർ; സിജെപി സ്ഥാപകൻ