1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Lung Cancer diagnosed Pope Leo

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു

Pope Leo, Robert Prevost, Allegations against Pope Leo XIV
ആഗോള കത്തോലിക്കാസഭയുടെ തലവനും റോമിലെ ഭരണാധികാരിയുമായി ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് അർബുദം സ്ഥിരീകരിച്ചു. ശ്വാസകോശ കാൻസർ ആണ് മാർപാപ്പയ്ക്ക് സ്ഥിരീകരിച്ചതെന്ന് വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. 
 
അറിഞ്ഞത് ശസ്ത്രക്രിയയിലൂടെ 
 
മാർപാപ്പയുടെ ശ്വാസകോശത്തിന്റെ വലത് ഭാഗത്തായി അസാധാരണമായ ഒരു വളർച്ചയുണ്ടായിരുന്നു. ഇത് ശസ്ത്രക്രിയ ചെയ്ത ശേഷമുള്ള പരിശോധനയിലാണ് അർബുദം സ്ഥിരീകരിച്ചത്. 71 വയസാണ് ഇപ്പോൾ ലിയോ പതിനാലാമന്. റോമിലെ ജെമല്ലി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. 
 
ആശുപത്രിയിൽ തുടരും 
 
നിലവിൽ മാർപാപ്പയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഒരാഴ്ചയോളം അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ തുടരുമെന്നാണ് വത്തിക്കാൻ അറിയിക്കുന്നത്. 
അടുത്ത ലേഖനം
സുരക്ഷാ ആശങ്ക: സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് നല്‍കരുതെന്ന് ആര്‍എസ്എസിന്റെ സാമ്പത്തിക വിഭാഗം കേന്ദ്രത്തോട് ആവശ്യപ്പെട്ടു