1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US - Iran war live update oil price surge stocks market crash

അടിക്ക് തിരിച്ചടി, ജോർദാനിലും ആക്രമണവുമായി ഇറാൻ, എണ്ണ വില കുതിക്കുന്നു, ഓഹരിവിപണികളിൽ ആശങ്ക

പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം പടര്‍ന്നതോടെ എണ്ണവില കുതിച്ചുയര്‍ന്നു. ഓഹരിവിപണികളും കടുത്ത ആശങ്കയിലാണ്.

US- Iran war, Oil price surge, Stock market crash,Iran attacks US bases
പശ്ചിമേഷ്യയില്‍ ഇറാനും യുഎസും തമ്മിലെ സംഘര്‍ഷം വഷളാകുന്നു. കഴിഞ്ഞ ദിവസം ഇറാനിലെ തന്ത്രപ്രധാനമേഖലകളില്‍ യുഎസ് നടത്തിയ കനത്ത ആക്രമണത്തിന് തിരിച്ചടിയായി പശ്ചിമേഷ്യയിലെ യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം പടര്‍ന്നതോടെ എണ്ണവില കുതിച്ചുയര്‍ന്നു. ഓഹരിവിപണികളും കടുത്ത ആശങ്കയിലാണ്.
 
ജോര്‍ദാനിലെ യുഎസ് താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. ഇറാനെ ആക്രമിക്കാനായി യുഎസിന് സൗകര്യം ചെയ്യുന്ന രാജ്യങ്ങളെയെല്ലാം ആക്രമിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇതോടെ ഗള്‍ഫ് മേഖല വീണ്ടും ആശങ്കയുടെ നിഴലിലായി. യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ക്രൂഡോയില്‍ വില കത്തികയറി. യുഎസ് ക്രൂഡ് വില 4.50 ശതമാനവും ബ്രെന്റ് വില 4.42 ശതമാനവും ഉയര്‍ന്നു.
 
 ഹോര്‍മുസ് തുറന്നുതന്നെ കിടക്കുകയാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നതെങ്കിലും സമ്പൂര്‍ണ്ണ നിയന്ത്രണം കയ്യിലാണെന്ന് ഇറാന്‍ വ്യക്തമാക്കുന്നു. ഇറാന്‍ അനുമതിയില്ലാതെ ഒമാന്റെ ഭാഗത്ത് കൂടെ പോലും കപ്പലുകളെ പോകാന്‍ അനുവദിക്കില്ലെന്നതാണ് ഇറാന്റെ തീരുമാനം. നേരത്തെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ ഹോര്‍മുസ് തുറക്കുകയും കപ്പല്‍ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തിരുന്നു.ALSO READ: ഓരോ ശത്രുവിനെയും നോക്കി വെച്ചിട്ടുണ്ട്, ഞാൻ ഇല്ലാതെയായാലും നടപ്പാകും, ആരെയും വെറുതെ വിടില്ല: ട്രംപിനും നെതന്യാഹുവിനും മുജ്തബയുടെ മുന്നറിയിപ്പ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'ചോദിച്ചുവാങ്ങിയ പണി'; തൊപ്പിയുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു